കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ചരക്ക് എടുക്കാൻ മാത്രമായി അബുദാബിയിൽ നിന്ന് ഇന്ന് കൊച്ചിയിൽ വിമാനം എത്തും. പ്രത്യേക കാർഗോ വിമാനത്തിൽ പച്ചക്കറികൾ മാത്രം കൊണ്ട് പോകും.
സാധാരണ ചരക്ക് കൊണ്ട് പോകുന്നത് യാത്ര വിമാനങ്ങളിലാണ്. കൊച്ചിയിൽ നിന്നുള്ള ചരക്കുനീക്കം 60 ശതമാനത്തോളം കുറഞ്ഞെന്ന് വിമാനത്താവള അധികൃതർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പ്രതിസന്ധി മറികടക്കാൻ ഇനിയും സമയം എടുക്കുമെന്നും കാർഗോ എച്ച്ഒഡി സതീഷ് കുമാർ പൈ വ്യക്തമാക്കി. പച്ചക്കറികൾ കാർഗോയിലേക്ക് എത്തിക്കുന്നത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയെന്ന് സിയാൽ കാർഗോ വിഭാഗം തലവൻ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

