ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഇന്ന് 281 വിമാന സർവീസുകൾ റദ്ദാക്കിയതായി വ്യോമയാന മന്ത്രാലയം. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
വിമാനങ്ങളുടെ തൽസ്ഥിതി പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. യാത്രക്കാരുടെ പരാതികൾക്കായി കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.
1461 പരാതികളിൽ പരിശോധന നടത്തിയെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. അതേ സമയം, വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട
ഇടമായി മാറിയ മധ്യേഷ്യയില്‍ യുദ്ധം പടരുന്നത് ടൂറിസം മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. വിമാനങ്ങള്‍ റദ്ദാക്കിയും നേരത്തെ പ്ലാന്‍ ചെയ്ത യാത്രകള്‍ മാറ്റിവെച്ചും സഞ്ചാരികള്‍ പിന്‍വാങ്ങുന്നതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് മേഖലയില്‍ പ്രതീക്ഷിക്കുന്നത്.
യുദ്ധവാര്‍ത്തകള്‍ സഞ്ചാരികളെ ഭയപ്പെടുത്തുകയാണ്. ടൂറിസം സീസണ് തുടങ്ങുന്ന സമയത്തുണ്ടായ ഈ തിരിച്ചടി വലിയ സാമ്പത്തിക ആഘാതമുണ്ടാക്കുമെന്നാണ് ആശങ്ക.
യാത്രക്കാര്‍ കുടുങ്ങി, ബുക്കിംഗുകള്‍ നിലച്ചു നിലവില്‍ മധ്യേഷ്യന്‍ രാജ്യങ്ങളില്‍ എത്തിയ സഞ്ചാരികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനാണ് ട്രാവല്‍ ഏജന്‍സികള്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. ദുബായ്, അബുദാബി, ദോഹ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങള്‍ വഴിയുള്ള യാത്രകളെയും യുദ്ധം ബാധിച്ചിട്ടുണ്ട്.
പ്രമുഖ ജര്‍മ്മന്‍ ടൂര്‍ ഓപ്പറേറ്റര്‍മാരായ ആള്ട്ടൂര്സ്, ഡെര്ടൂര് എന്നിവര്‍ മാര്‍ച്ച് 7 വരെയുള്ള യുഎഇ, ഒമാന്‍ യാത്രകള്‍ റദ്ദാക്കിക്കഴിഞ്ഞു. മധ്യേഷ്യയില്‍ കുടുങ്ങിപ്പോയവര്‍ക്ക് താമസമടക്കമുള്ള സൗകര്യങ്ങള്‍ കമ്പനികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് അവശ്യഘട്ടങ്ങളിലല്ലാതെ ഈ മേഖലയിലേക്ക് സഞ്ചാരികളെ അയക്കില്ലെന്ന് ബ്രിട്ടീഷ് ട്രാവല്‍ അസോസിയേഷനായ എബിടിഎ വ്യക്തമാക്കി. യാത്ര റദ്ദാക്കിയവര്‍ക്ക് പണം തിരികെ നല്‍കാനോ മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റാനോ സൗകര്യമുണ്ടാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

