സ്വർണവില ആഭരണപ്രിയർക്ക് പ്രതീക്ഷ സമ്മാനിച്ചും നിക്ഷേപകർക്ക് നിരാശപകർന്നും കേരളത്തിൽ ഇന്ന് താഴ്ന്നിറങ്ങി. രാവിലെ ഗ്രാമിന് 90 രൂപ കുറഞ്ഞ് വില 14,990 രൂപയായി.
പവൻവില 720 രൂപ താഴ്ന്ന് 1,19,920 രൂപ. സ്വർണവില ഇനിയും കുറയാനാണോ ചാൻസ്? അതോ
തിരിച്ചുകയറുമോ? 4 കാര്യങ്ങളാണ് ഇനി നിർണായകം.
1)
ഖമനയിയുടെ പിൻഗാമി
: ഇസ്രയേലി-യുഎസ് സഖ്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട
പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മുജ്താബ ഖമനയി എത്തുമെന്നാണ് വിവരം. കർക്കശക്കാരനായ മുജ്താബ, പിതാവിനേക്കാൾ കരുത്തനാണെന്നാണ് വിലയിരുത്തൽ.
മുജ്താബയുടെ നിലപാട് യുദ്ധം തുടരാനാണെങ്കിൽ സ്വർണവില ‘സുരക്ഷിത നിക്ഷേപ’ പെരുമ നേടി കുതിച്ചുകയറും.
2)
തളരുന്ന ചൈന
: ആഗോള വ്യാപാരമേഖല നേരിടുന്ന പ്രതിസന്ധി, ആഭ്യന്തര വിപണിയിലെ പണച്ചുരുക്കം, സാമ്പത്തികഞെരുക്കം എന്നിവ കണക്കിലെടുത്ത് ചൈന ഈ വർഷത്തെ ജിഡിപി വളർച്ചാഅനുമാനം വെട്ടിക്കുറച്ചു. ചൈന ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോഗ രാജ്യമാണ്.
ചൈന തളരുമ്പോൾ സ്വർണത്തിന് ആഭരണമെന്ന നിലയിലും വ്യാവസായിക അസംസ്കൃതവസ്തു എന്ന നിലയിലും ഡിമാൻഡ് താഴും. വില ഇടിയും.
3)
അമേരിക്കയിലെ തൊഴിൽ
: യുഎസിന്റെ തൊഴിലില്ലായ്മക്കണക്ക് വൈകാതെ പുറത്തുവരും.
തൊഴിലില്ലായ്മ കൂടിയാൽ ഡോളർ തളരും, സ്വർണം മുന്നേറും. മറിച്ചെങ്കിൽ ഡോളർ മുന്നേറും, സ്വർണം വീഴും.
4)
യുഎസ്-ഇസ്രയേൽ നിലപാട്
: ഇറാനെതിരായ ആക്രമണം തുടരാനാണ് യുഎസ്-ഇസ്രയേലി സഖ്യത്തിന്റെ തീരുമാനമെങ്കിൽ സ്വർണത്തിനാണ് അതുഗുണം ചെയ്യുക.
ഫലത്തിൽ, സ്വർണവില ഇനിയുള്ള ഓരോ നിമിഷവും നേരിടുക വലിയ ചാഞ്ചാട്ടമായിരിക്കും.
പ്രവചനാതീതമായ ദിശകളിലേക്കാണ് ഓരോ ദിവസവും വില മാറിമറിയുന്നത്. സ്വർണവില താഴാൻ സഹായകമായി.
കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം സ്വർണവില 18 കാരറ്റിന് രാവിലെ ഗ്രാമിന് 75 രൂപ താഴ്ന്ന് 12,380 രൂപയിലെത്തി.
വെള്ളിവില മാറിയില്ല; ഗ്രാമിന് 285 രൂപ. അതേസമയം, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റിന് നിശ്ചയിച്ച വില 75 രൂപ കുറച്ച് 12,315 രൂപയാണ്.
വെള്ളിക്ക് ഇവരുടെയും വില 285 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

