പരിയാരം ∙ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മിതമായ നിരക്കിൽ താമസ സൗകര്യം ഒരുക്കുന്ന പദ്ധതിയായ ആശ്വാസ് വീടിന്റെ നിർമാണം പൂർത്തിയായി. ആശ്വാസ് ഭവനപദ്ധതി പ്രകാരം സംസ്ഥാന ഹൗസിങ് ബോർഡാണ് 6 കോടി രൂപ ചെലവിൽ പരിയാരം ഗവ.
മെഡിക്കൽ കോളജിൽ കെട്ടിടം നിർമിച്ചത്. 2022 ഏപ്രിൽ 18ന് മന്ത്രി കെ.രാജനാണ് തറക്കല്ലിട്ടത്.
106 പേർക്ക് ഒരേസമയം താമസിക്കാൻ കഴിയുന്ന 3 നില കെട്ടിടമാണ് പണിതത്.
മെഡിക്കൽ കോളജിന്റെ 50 സെന്റ് സ്ഥലം ഇതിനായി വിട്ടുനൽകി. താഴത്തെ നിലയിൽ 10 ബാത്ത് അറ്റാച്ഡ് മുറികളും 8 കിടക്കകളുള്ള ഡോർമട്രിയുമുണ്ട്.
ഒന്നാം നിലയിൽ 12 ബാത്ത് അറ്റാച്ഡ് മുറികളും 64 കിടക്കകളുള്ള ഡോർമട്രിയും രണ്ടാം നിലയിൽ 12 മുറിയുമുണ്ട്. ഉടൻ തന്നെ പദ്ധതി ഉദ്ഘാടനം ചെയ്ത് ജനങ്ങൾക്ക് തുറന്നു കൊടുക്കും.
കെട്ടിടം എം.വിജിൻ എംഎൽഎ, പ്രിൻസിപ്പൽ ഡേ.സൈറു ഫിലിപ്, സൂപ്രണ്ട് ഡോ.കെ.സുദീപ് എന്നിവർ സന്ദർശിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

