ഇന്ത്യയുള്‍പ്പെടുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ തനത് രുചി വിഭവങ്ങള്‍ അമേരിക്കയില്‍ അവതരിപ്പിച്ച എച്ച്ഒഎസ് ഗ്ലോബല്‍ ഫുഡ്സിന്റെ മുന്‍നിര ബ്രാന്‍ഡാണ് ലക്ഷ്മി. പലവ്യഞ്ജന വിഭവങ്ങളിലൂടെയും ശീതീകരിച്ച ഭക്ഷ്യോത്പന്നങ്ങളിലൂടെയും അമേരിക്കയിലെ ദക്ഷിണേഷ്യന്‍ വംശജരുടെ നാവിന് രുചിമേളം തീര്‍ത്ത ലക്ഷ്മി ബ്രാന്‍ഡ് ദീപാവലിയോട് അനുബന്ധിച്ച് നടത്തിയ ‘ഗ്രാബ് മോര്, വിന് മോര്’ മത്സരത്തിന്റെ വിജയിയെ പ്രഖ്യാപിച്ചു.
ന്യൂജഴ്സിയിലെ ഉദയകുമാര്‍ ബാലതാണ്ഡയുതത്തിനാണ് പുതിയ ലക്സസ് ആര്‍എക്സ് 350 ലക്ഷ്വറി കാര്‍ സമ്മാനമായി ലഭിച്ചത്. ബ്രിജ് വാട്ടറിലെ ലക്സസ് ഡീലര്‍ഷിപ്പില്‍ നടന്ന ചടങ്ങില്‍ വച്ച് കാറിന്റെ താക്കോല്‍ ബാലതാണ്ഡയുതം കുടുംബത്തിന് കൈമാറി.
ഒരു സമ്മാനം എന്നതിലുപരി, പാരമ്പര്യത്തിലൂടെയും രുചികളിലൂടെയും കുടുംബങ്ങളെ ഒന്നിപ്പിക്കാനും വേരുകളിലേക്ക് അവരെ തിരികെ കൊണ്ടു പോകാനുമുള്ള എച്ച്ഒഎസ് ഗ്ലോബല്‍ ഫുഡ്സിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് സിഇഒ നീല്‍ സോണി പറയുന്നു. തനത് രുചികളുടെയും ഭക്ഷണത്തിന്റെയും കുടുംബത്തിന്റെയും ആഘോഷത്തിലൂടെ സംസ്കാരത്തെ സജീവമാക്കി നിര്‍ത്തുകയെന്ന സ്ഥാപനത്തിന്റെ ദര്‍ശനത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ‘ഗ്രാബ് മോര്, വിന് മോര്’ മത്സരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണേഷ്യന്‍ കുടിയേറ്റക്കാരുടെ വിശ്വസ്ത സമൂഹ പങ്കാളിയെന്ന നിലയിലുള്ള എച്ച്ഒഎസ് ഗ്ലോബല്‍ ഫുഡ്സിന്റെ സമര്‍പ്പിത സേവനം തുടരുമെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അ്മ്രപാളി സോണിയും അഭിപ്രായപ്പെട്ടു. അമേരിക്ക ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ഇന്ത്യന്‍ വംശജരുടെ സാംസ്കാരിക രുചി വൈവിധ്യത്തിന്റെ ഭാഗമായി വളര്‍ന്ന ബ്രാന്‍ഡാണ് ലക്ഷ്മി.
ദക്ഷിണേഷ്യന്‍ കുടുംബങ്ങള്‍ക്ക് ഗുണനിലവാരമുള്ളതും ശുദ്ധവും എല്ലാ ദിവസവും ഉപയോഗിക്കാവുന്നതുമായ നാടിന്റെ തനത് രുചികള്‍ ലഭ്യമാക്കുന്ന ലക്ഷ്മി ബ്രാന്‍ഡ് മാറുന്ന ഭക്ഷണശീലങ്ങള്‍ക്ക് അനുസരിച്ച മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ ശ്രേണിയും നല്കി വരുന്നു. വര്‍ഷങ്ങളായി തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരുന്നു ലക്ഷ്മി ബ്രാന്ഡെന്നും വിശേഷാവസരങ്ങളില്‍ അടക്കമുള്ള കുടുംബത്തിന്റെ പല ഓര്‍മ്മകളുമായും ഈ ബ്രാന്‍ഡ് ബന്ധപ്പെട്ടിരിക്കുന്നെന്നും ദീപാവലി സമ്മാനം നേടിയ ഉദയകുമാര്‍ ബാലതാണ്ഡയുതം പറയുന്നു.
ഈ ദീപാവലി മത്സരം വിശ്വാസത്തെയും പ്രവര്‍ത്തിയെയും സംബന്ധിച്ചതായിരുന്നെന്നും ലക്ഷ്മി ബ്രാന്‍ഡ് വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമല്ല അത് നിറവേറ്റുകയും ചെയ്യുമെന്നും എച്ച്ഒഎസ് ഗ്ലോബല്‍ ഫുഡ്സ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് മേധാവി സുന്ദീപ് സിങ് ലാംബ പറയുന്നു. വളരെ എളുപ്പത്തില്‍ പിന്തുടരാവുന്ന ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെയാണ് അമേരിക്കയിലെമ്പാടമുള്ള കുടുംബങ്ങള്‍ ഈ മത്സരത്തില്‍ പങ്കാളികളായി തങ്ങളുടെ നിത്യേനയുള്ള ഷോപ്പിങ്ങിനെ ഒരു ആവേശകരമായ അനുഭവമാക്കി തീര്‍ത്തത്.
എച്ച്ഒഎസ് ഗ്ലോബല്‍ ഫുഡ്സിനെ കുറിച്ച്
അമേരിക്കയിലെ ദക്ഷിണേന്ത്യന്‍ രുചികളുടെ ഏറ്റവും വലിയ ഇറക്കമതിക്കാരും വിതരണക്കാരുമായ എച്ച്ഒഎസ് ഫുഡ്സിന് 50 ലധികം വര്‍ഷത്തെ പാരമ്പര്യം ഈ വിപണിയിലുണ്ട്. ഇന്ത്യന്‍ ഭക്ഷണം വിതരണം ചെയ്യുന്ന അമേരിക്കയിലെ ആദ്യ കമ്പനി കൂടിയായ എച്ച്ഒഎസ് ഇന്ന് രാജ്യമെങ്ങും 10 വെയര്‍ഹൗസുകള്‍ നടത്തി വരുന്നു.
1972ല്‍ സ്ഥാപനമേധാവിയായ ജി.എല്‍. സോണി ന്യൂയോര്‍ക്കിലെ തന്റെ വീടിന്റെ ഗാരേജില്‍ നിന്നാണ് ഈ ഭക്ഷ്യ കമ്പനിക്ക് തുടക്കമിട്ടത്.
ഇദ്ദേഹത്തിന്റെ പത്നിയായ ശോഭന സോണിക്ക് വീട്ടിലെ പാചകത്തിന് ഇന്ത്യന്‍ ചേരുവകള്‍ ലഭിക്കാന്‍ നിത്യവും വലിയ വെല്ലുവിളി നേരിട്ടു. ഭാര്യ നേരിട്ട
ഈ വെല്ലുവിളിയാണ് കുടുംബവും സുഹൃത്തുക്കളും വഴി ഇന്ത്യന്‍ പാചക ചേരുവകള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാന്‍ ജി.എല്‍. സോണിക്ക് പ്രേരണയായത്.
വൈകാതെ ഇത് തങ്ങള്‍ മാത്രം നേരിടുന്ന പ്രശ്നമല്ലെന്നും നിരവധി ദക്ഷിണേഷ്യന്‍ കുടുംബങ്ങള്‍ ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ടെന്നും ഈ ദമ്പതികള്‍ മനസ്സിലാക്കി. തുടര്‍ന്ന് വീടിന്റെ ഗാരേജില്‍ വളരെ ചെറിയ രീതിയില്‍ തുടങ്ങിയ പലവ്യഞ്ജന കടയാണ് എച്ച്ഒഎസ് ഗ്ലോബല്‍ ഫുഡ്സ് എന്ന അതിബൃഹത്തായ സ്ഥാപനമായി ഇന്ന് വളര്‍ന്ന് പന്തലിച്ചിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

