കോട്ടയം ∙ കോടിമത രണ്ടാം പാലത്തിന്റെയും സമീപന പാതകളുടെയും നിർമാണം അന്തിമഘട്ടത്തിൽ. ഈ മാസം 31നു മുൻപ് പണി പൂർത്തിയാക്കും.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് ഉദ്ഘാടനം ചെയ്യാനുള്ള നീക്കമാണ് അധികൃതർ നടത്തുന്നത്. പാലത്തിന്റെയും സമീപനപാതയുടെയും പണി 70% പൂർത്തിയായി.
ഇനി രണ്ട് ഘട്ടങ്ങളിലായി ടാറിങ് നടത്താനുണ്ട്. സമീപനപാതയിൽ ഒന്നാംഘട്ട
മെറ്റലുകൾ പാകി. ഇനി രണ്ടാംഘട്ട
മെറ്റലുകൾ നിരത്തണം. അതിനുശേഷം ടാറിങ് പൂർത്തിയാക്കും.
ഓരോ ഘട്ടത്തിലും വകുപ്പുതല പരിശോധന നടത്തി ഗുണമേന്മ ഉറപ്പാക്കേണ്ടതുണ്ട്. അത്തരം ഫയൽ നീക്കംകൂടി ഉള്ളതു കൊണ്ടാണ് അവസാനഘട്ട
പണികൾക്കും ഗതാഗതത്തിനായി പാലം തുറക്കുന്നതിനും താമസം നേരിടുന്നത്.
ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമെന്ന നിലയിലാണ് നഗരത്തിന്റെ പ്രധാന പ്രവേശന കവാടമായ കോടിമതയിൽ കൊടൂരാറിൽ രണ്ടാം പാലം ലക്ഷ്യമിട്ടത്. 2015 ഓഗസ്റ്റിലാണു കോടിമതയിലെ പാലത്തിനു സമാന്തരമായി നിർമാണം തുടങ്ങിയത്.
കോടിമതയുടെയും കോട്ടയം നഗരത്തിന്റെയും വികസനത്തിനു പുതിയ പാലം വഴി തുറക്കുമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

