സോഷ്യൽ മീഡിയയുടെ ഈ കാലത്ത് ഏറെ രസകരവും കൗതുകകരവുമായി ഒരുപിടി വീഡിയോകളും ഫോട്ടോകളും പ്രത്യക്ഷപ്പെടാറുണ്ട്. ഒരിക്കലും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങളടക്കം എഐ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ നമുക്ക് മുന്നിൽ എത്തിയിട്ടുണ്ട്.
പലരുടേയും കരവിരുതുകളും ഇക്കൂട്ടത്തിലുണ്ടാകും. അക്കൂട്ടത്തിലേക്ക് പുതിയൊരു എൻട്രി എത്തിയിരിക്കുകയാണ്.
മലയാള സിനിമയിലെ മഹാഭാരതം ആണ് ഈ എൻട്രി. മഹാഭാരതം സിനിമയാക്കിയാൽ കഥാപാത്രങ്ങളായി ആരൊക്കെയാകും വരിക എന്നതാണ് എഐ വീഡിയോയിൽ കാണിച്ചിരിക്കുന്നത്.
മോഹൻലാൽ, മമ്മൂട്ടി അടക്കമുള്ള താരങ്ങൾക്കൊപ്പം യുവതാരങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഭീമനായി മോഹൻലാൽ എത്തുമ്പോൾ ഭീഷ്മരായാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്.
കൃഷ്ണനായി നിവിൻ പോളിയും എത്തുന്നുണ്ട്. എന്നാൽ ഈ താരങ്ങളെ എല്ലാം കടത്തിവെട്ടിയത് ശകുനിയുടെ വേഷമാണ്.
ഫഹദ് ഫാസിലിനെയാണ് ശകുനിയായി ചിത്രീകരിച്ചിരിക്കുന്നത്. ഈ കാസ്റ്റിംഗ് വളരെ കറക്ടാണെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒന്നടങ്കം പറയുന്നത്.
എഐയിലെ മഹാഭാരതം കഥാപാത്രങ്ങൾ ചുവടെ ഭീമൻ- മോഹൻലാൽ അർജുനൻ- ടൊവിനോ തോമസ് ഭീഷ്മർ- മമ്മൂട്ടി കർണ്ണൻ- പൃഥ്വിരാജ് സുകുമാരൻ കൃഷ്ണൻ- നിവിൻ പോളി ദ്രോണർ- ജയറാം നകുലൻ- റോഷൻ മാത്യു കുന്തി ദേവി- ശോഭന ദ്രൗപതി- ഐശ്വര്യ ലക്ഷ്മി ശകുനി- ഫഹദ് ഫാസിൽ വീഡിയോ പുറത്തുവന്നതിന് പിന്നാലെ തങ്ങളുടെ മനസിലുള്ള മലയാളം മഹാഭാരതം കാസ്റ്റിങ്ങിനെ കുറിച്ച് കമന്റ് ചെയ്യുന്നവരും ധാരാളമാണ്. കൃഷ്ണനോ, അർജുനനോ ആകാൻ ഉണ്ണി മുകുന്ദൻ കറക്ടായിരിക്കുമെന്ന് പറയുന്നവരുമുണ്ട്.ഭീഷ്മർ – മമ്മൂട്ടി, ദ്രോണർ – മോഹൻലാൽ, ധൃതരാഷ്ട്രർ – സുരേഷ് ഗോപി, പാണ്ഡവർ – ജയറാം, ശകുനി -ജയസൂര്യ, കൃപാചാര്യർ – ദിലീപ്, കൃഷ്ണൻ – ദുൽഖർ, കർണ്ണൻ – പൃഥ്വിരാജ്, അർജുനൻ – ടൊവിനോ തോമസ്, ഭീമൻ – ഉണ്ണി മുകുന്ദൻ, ആസിഫ് അലി – ദുര്യോധനൻ, അശ്വത്ഥാമാവ് – ഇന്ദ്രജിത്ത്, ദുശ്ശാസനൻ – സുദേവ് നായർ, നകുലൻ – റോഷൻ മാത്യു, സഹദേവൻ – അർജുൻ അശോകൻ, അഭിമന്യു – നസ്ലെൻ, ഉത്തര – മമിത ബൈജു, സത്യവതി -ശോഭന, അംബിക – പാർവതി തിരുവോത്ത്, ദ്രൗപദി – നയൻതാര, ഗാന്ധാരി – മമ്ത മോഹൻദാസ്, കുന്തി – ഗീതു മോഹൻദാസ്, വ്യാസൻ -സിദ്ദീഖ് എന്നിങ്ങനെ കാസ്റ്റിംഗ് പറയുന്നവരും ധാരാളമാണ്. View this post on Instagram A post shared by Hafiz (@ihafix) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

