
വയനാട്: നബി ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിൽ മഹല്ലു കമ്മിറ്റികൾ. കുട്ടികളുടെ വിവിധ കലാപരിപാടികൾ
ആഘോഷത്തിന് മാറ്റ് കൂട്ടുമെങ്കിലും ദഫ് മുട്ടാണ് പ്രധാന ആകർഷണം. ആഴ്ചകളായി തുടരുന്ന പരിശീലനം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ആഘോഷത്തിനുള്ള തയാറെടുപ്പുകൾ എല്ലാം അതിവേഗത്തിലാണ് മുന്നോട്ട് പോകുന്നത്. ദഫ്മുട്ട് പരിശീലനത്തിൽ വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ പങ്കെടുക്കുന്നുണ്ട്.
പ്ലേറ്റിൽ കൊട്ടിയും പാടിയുമാണ് ആവേശകരമായ പരിശീലനം നടക്കുന്നത്. പരിശീലനത്തിന് ദഫ് അങ്ങനെ കൈയിൽ കൊടുക്കില്ല, കൊട്ടിപ്പഠിക്കുന്നത് പ്ലേറ്റിലാണ്. നല്ല വഴക്കം വന്നാലേ ദഫ് കൊടുക്കൂ. രണ്ടം മാസം നീണ്ടുനില്‍ക്കുന്ന കഠിന പരിശീലനമാണ് നടത്തുന്നത്.
അതേസമയം, നബി ദിനം ആഘോഷിക്കാൻ ലോകമാകെ തയാറെടുക്കുകയാണ്. നബി ദിനം പ്രമാണിച്ച് യുഎഇയിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 29 വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്സസ് അറിയിച്ചു. ഒക്ടോബര്‍ രണ്ട് തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രവൃത്തി ദിവസം പുനരാരംഭിക്കുക. വാരാന്ത്യ അവധി കൂടി ചേരുമ്പോൾ മൂന്നു ദിവസത്തെ അവധി ലഭിക്കും. വെള്ളിയാഴ്ച ആണ് നബിദിന പൊതു അവധി. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും വെള്ളിയാഴ്ചത്തെ അവധി ബാധകമാണ്. അതേസമയം നബിദിനം പ്രമാണിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.
നബിദിനം പ്രമാണിച്ച് സെപ്തംബര്‍ 28 വ്യാഴാഴ്ച രാജ്യത്ത് പൊതു അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് അവധി ബാധകമായിരിക്കും. ഷാര്‍ജയിലും നബി ദിനം പ്രമാണിച്ചുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 28 വ്യാഴാഴ്ച ശമ്പളത്തോട് കൂടിയ അവധി ആയിരിക്കുമെന്ന് ഷാര്‍ജ ഗവണ്മെന്റ് അറിയിച്ചു. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാല് ദിവസത്തെ അവധിയാണ് ആകെ ലഭിക്കുക. ഒക്ടോബര്‍ രണ്ട്, തിങ്കളാഴ്ചയാകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക.
Last Updated Sep 21, 2023, 7:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]