വാഷിങ്ടൻ ∙ ഇറാനെതിരായ യുഎസ്– ഇസ്രയേൽ ആക്രമണം രൂക്ഷമായി തുടരുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നൽകി. ആയത്തുല്ല ഖമനയിയുടെ മരണത്തിനു ശേഷം ആരാണ് ഇറാന്റെ പുതിയ നേതാവെന്ന് അറിയില്ലെന്നും അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
യുഎസ് ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ആക്രമണം നടത്തുമെന്ന് ഇറാനും കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
‘ഞങ്ങൾ ഇതുവരെ അവർക്കെതിരെ കനത്ത ആക്രമണം തുടങ്ങിയിട്ടു പോലുമില്ല. വൻതിര വരാനിരിക്കുന്നതേയുള്ളൂ.
ഇറാന് ഇപ്പോൾ ആരാണ് നേതൃത്വം നൽകുന്നതെന്ന് വ്യക്തമല്ല. ആരെയാണ് അവർ തിരഞ്ഞെടുക്കുകയെന്നും അറിയില്ല’– ട്രംപ് പറഞ്ഞു.
ആക്രമണം വഴി ഇറാനിലെ ഭരണത്തെ അട്ടിമറിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ യുഎസ് സൈനിക ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചതായുള്ള വാർത്തയ്ക്കു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
യുദ്ധം ഭരണകൂടത്തെ മാറ്റാനല്ല: യുഎസ്
വാഷിങ്ടൻ ∙ ഇറാനിൽ നടത്തുന്ന ആക്രമണം അവരുടെ മിസൈൽ, അണ്വായുധ ഭീഷണി ഇല്ലാതാക്കാനും നാവികസേനയെ തകർക്കാനുമുള്ള പദ്ധതിയുടെ ഭാഗമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് പറഞ്ഞു.
‘ഇതു ഭരണമാറ്റത്തിനു വേണ്ടിയുള്ള യുദ്ധമല്ല. പക്ഷേ, ഭരണമാറ്റം ഉണ്ടാകുകയും അതു ലോകത്തിനു ഗുണകരമാകുകയും ചെയ്യും’– ഹെഗ്സെത് പറഞ്ഞു.
ആക്രമണം തുടങ്ങിയശേഷം ഇതാദ്യമായാണ് ഭരണനേതൃത്വത്തിലെ ഉന്നതൻ മാധ്യമസമ്മേളനം നടത്തുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

