കൊല്ലം ∙ അഷ്ടമുടിക്കായൽ തീരത്തു നിന്നു താലൂക്ക് ഓഫിസ് ജംക്ഷനിൽ ഗാരിജ് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് കെഎസ്ആർടിസി ബസ് ടെർമിനൽ മാറ്റി സ്ഥാപിക്കുന്നു.15 കോടി രൂപ ചെലവിൽ നിർമിക്കുന്ന ടെർമിനലിന്റെ ശിലാസ്ഥാപനം 4ന് വൈകിട്ട് 5ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർവഹിക്കും.
എം.മുകേഷ് എംഎൽഎയുടെ 2025–26 വർഷത്തെ ആസ്തി വികസന ഫണ്ട് ആയ 5 കോടി രൂപ പൂർണമായും ടെർമിനൽ നിർമാണത്തിനു വിനിയോഗിക്കും. ഇതിനു പുറമേ ഗതാഗത വകുപ്പിൽ നിന്നു 10 കോടി രൂപ കൂടി ചെലവഴിക്കും.
പ്രീ ഫാബ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ടെർമിനൽ നിർമാണം. 26,370 ചതുരശ്ര അടിയാണ് കെട്ടിടങ്ങളുടെ ആകെ വിസ്തീർണം.
കാൽസിപ് റൂഫിങും സ്റ്റീൽ സ്ട്രക്ചറും ഉണ്ടാകും.
എസി കാത്തിരിപ്പ് കേന്ദ്രം, റസ്റ്ററന്റ്, കഫറ്റേരിയ, കടമുറികൾ, ഹെൽത്ത് കഫേ, എൻക്വയറി കം റിസർവേഷൻ സെന്റർ, ഡിപ്പോ ഓഫിസ്, വിശ്രമമുറികൾ, പൊതു ശുചിമുറികൾ ഉൾപ്പെടെയാണ് ബസ് സ്റ്റേഷൻ നിർമാണം. ഒരേസമയം 22 ബസുകൾ നിർത്തിയിടാൻ സൗകര്യം ഉണ്ടാകും.
സംസ്ഥാന പൊതുമരാമത്ത് (ആർക്കിടെക്ചർ) വകുപ്പാണ് രൂപരേഖ തയാറാക്കിയത്. ആറു മാസം കൊണ്ട് ബസ് നിർമാണം പൂർത്തിയാക്കാനാണു ലക്ഷ്യം.
അഷ്ടമുടി കായലിന്റെ തീരത്ത്, നിലവിലെ ബസ് സ്റ്റേഷൻ സ്ഥലം വിനോദ സഞ്ചാരം ലക്ഷ്യമിട്ടുള്ള പദ്ധതി കിഫ്ബിയുടെ പരിഗണനയിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

