പന്തളം ∙ നഗരസഭയുടെ പഴയ ഷോപ്പിങ് സമുച്ചയം ബലക്ഷയം കണ്ടെത്തിയതിനെ തുടർന്നു പൊളിച്ചുനീക്കുന്ന ജോലികൾ തുടങ്ങി. യന്ത്രസഹായത്തോടെയാണ് ജോലികൾ.
പ്രതീക്ഷിച്ചത്ര വേഗത്തിൽ ജോലികൾ നടക്കാത്തതിനാൽ പൂർത്തിയാകാൻ സമയമെടുക്കും. തിരക്കേറിയ കെഎസ്ആർടിസി റോഡിനും സ്വകാര്യ ബസ് സ്റ്റാൻഡിനുമിടയിലുള്ള കെട്ടിടമാണ് പൊളിക്കുന്നത്.
ലൈബ്രറി പ്രവർത്തിച്ചിരുന്ന മുകൾനില പൊളിക്കുന്നതാണ് ശ്രമകരം. എന്നാൽ, കെട്ടിടത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് പരമാവധി വേഗത്തിൽ ജോലികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
മുൻ ഭരണസമിതിയും കെട്ടിടം പൊളിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, തുടർ നടപടികൾ വൈകി.
ദുരന്തനിവാരണത്തിന്റെ ഭാഗമായി ഇപ്പോഴത്തെ ഭരണസമിതിയുടെ ആദ്യ നടപടികളിലൊന്നായി കെട്ടിടം പൊളിക്കൽ പരിഗണിച്ചു. മൂല്യനിർണയം ഉൾപ്പെടെ ജോലികൾ എൻജിനീയറിങ് വിഭാഗവും പൂർത്തിയാക്കി.
1988ൽ നിർമിച്ചതാണ് കെട്ടിടം. ഇതിനൊപ്പമുണ്ടായിരുന്ന കമ്യൂണിറ്റി ഹാൾ ബലക്ഷയം കാരണം മുൻപ് പൊളിച്ചിരുന്നു.
യാത്രക്കാർക്കും ഓട്ടോ തൊഴിലാളികൾക്കുമടക്കം ജീവനു ഭീഷണിയായി മാറിയതോടെയാണ് ശേഷിക്കുന്ന ഭാഗം പൊളിക്കാൻ തീരുമാനിച്ചത്. കോഴിക്കോട് വലിയങ്ങാടിയിൽ പഴയ നഗരസഭാ കെട്ടിടം തകർന്നു തൊഴിലാളികൾ മരിച്ച സംഭവവും നടപടികൾ വേഗത്തിലാകാൻ കാരണമായി.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ എസ്.അരുൺ, സെക്രട്ടറി ഇ.ബി.അനിത, അസി. എൻജിനീയർ കെ.ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

