
ന്യൂഡൽഹി : രാജ്യം കാത്തിരുന്ന ചരിത്ര മുഹൂർത്തം. വനിതാ സംവരണ ബിൽ ലോക്സഭയിൽ പാസാക്കി. 454 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചും രണ്ട് പേർ എതിർത്തും വോട്ട് ചെയ്തു. ലോക്സഭയിലും സംസ്ഥാന അസംബ്ലികളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതാണ് ബിൽ.
‘നാരി ശക്തി വന്ദൻ അധീന്യം’ എന്ന പേര് നൽകിയ ബിൽ ചൊവ്വാഴ്ചയാണ് സർക്കാർ അവതരിപ്പിച്ചത്. അതേസമയം ഇത് പുതിയ പാർലമെന്റ് മന്ദിരത്തിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്ലായി മാറി. നയരൂപീകരണത്തിൽ സ്ത്രീകളുടെ കൂടുതൽ പങ്കാളിത്തം പ്രാപ്തമാക്കാൻ ശ്രമിക്കുന്നതാണ് ബിൽ. ബില്ലിൽ നിയമനിർമ്മാണം രാഷ്ട്രീയ പാർട്ടികൾക്കിടയിൽ സമവായമില്ലാത്തതിനാൽ 25 വർഷത്തിലേറെയായി അവതരിപ്പിക്കാതെ കിടക്കുകയായിരുന്നു.
ബുധനാഴ്ച ലോക്സഭയിൽ ബില്ലിന്മേലുള്ള ചർച്ച നടന്നു. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ബില്ലിനെ പിന്തുണച്ചിരുന്നുവെങ്കിലും ഒബിസി സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തണമെന്നും സംവരണം ഉടൻ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]