വീട്ടിൽ സാധാരണ അരിയും ഉഴുന്നും മാത്രം ചേർത്ത് ദോശ ഉണ്ടാക്കി മടുത്തോ? ഹോട്ടലിൽ നിന്ന് കിട്ടുന്നതുപോലെ നല്ല മൊരിഞ്ഞ മസാല ദോശ കഴിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഈ റെസിപ്പി ഒന്ന് പരീക്ഷിച്ചുനോക്കൂ. വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാം.രണ്ട് കപ്പ് അരി, അര കപ്പ് കടലപ്പരിപ്പ്, അര കപ്പ് ഉഴുന്ന്, രണ്ട് സ്പൂൺ ഉലുവ എന്നിവ ഒരുമിച്ച് കുതിർക്കാൻ വെക്കുക.
ഇതിനൊപ്പം അര കപ്പ് അവൽ ചേർക്കാനും മറക്കരുത്.ഈ ചേരുവകൾ മൂന്ന് മണിക്കൂറിൽ കൂടുതൽ നേരം കുതിർത്ത് വെക്കണം. ശേഷം നല്ല മയത്തിൽ അരച്ചെടുക്കുക.
ഈ മാവ് അരച്ച് മൂന്ന് മണിക്കൂർ കഴിഞ്ഞ ശേഷം ദോശ ചുട്ടാൽ രുചി കൂടും.ദോശ എളുപ്പത്തിൽ മൊരിഞ്ഞു കിട്ടാറില്ലെന്ന് പലരും പറയാറുണ്ട്. ദോശ നന്നായി മൊരിഞ്ഞു കിട്ടാൻ, തയ്യാറാക്കിയ മാവിനൊപ്പം അര കപ്പ് അരിപ്പൊടി കൂടി ചേർത്ത് ഇളക്കുക.
ഇതോടെ ദോശ നല്ല ക്രിസ്പി ആയി വരും.എണ്ണ ചൂടാക്കി ഉണക്കമുളക്, പച്ചമുളക്, കശുവണ്ടി, ഉഴുന്ന്, കടുക്, സവാള എന്നിവയിട്ട് വഴറ്റുക. ശേഷം, വേവിച്ചുവെച്ച ഉരുളക്കിഴങ്ങ് ഇതിലേക്ക് ചേർത്ത് ഉടച്ചെടുക്കാം.
ഒപ്പം അൽപം നാരങ്ങാനീരും മല്ലിയിലയും ചേർത്ത് നന്നായി ഇളക്കുക.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

