നീലേശ്വരം ∙ കോട്ടപ്പുറം കാവുഹാജി റോഡിലെ അബ്ദുൽ റഹിമാനുണ്ടായ ദുരനുഭവം കേട്ടാൽ ആരും മൂക്കത്ത് വിരൽ വച്ചു പോകും. കുടിവെള്ള ക്ഷാമം പരിഹരിക്കാമെന്ന് കരുതിയാണ് 2025 ജനുവരി മാസം നാലാം തീയതി അക്ഷയ സെന്റർ വഴി ജല അതോറിറ്റിയുടെ സൈറ്റിലൂടെ അബ്ദുൽ റഹിമാൻ കുടിവെള്ള കണക്ഷന് അപേക്ഷ നൽകിയത്.
23330 രൂപ ഇതിനായി ഓൺലൈനായി അടയ്ക്കുകയും ചെയ്തു.
ജല അതോറിറ്റിയിൽ നിന്ന് ഉദ്യോഗസ്ഥരെത്തി സ്ഥലം പരിശോധിച്ച് 2025 ഫെബ്രുവരി 3ന് കുടിവെള്ള കണക്ഷനും നൽകി. പക്ഷേ പൈപ്പ് തുറന്നാൽ വരുന്നത് കാറ്റ് മാത്രമായിരുന്നു.
രണ്ടു മാസത്തിലൊരിക്കൽ ഉപയോഗിക്കാത്ത വെള്ളത്തിന് കൃത്യമായി ബിൽ വന്നുകൊണ്ടിരുന്നു.
2025 ഡിസംബർ 31ന് ജല അതോറിറ്റി ഉദ്യോഗസ്ഥരെത്തി 1390 രൂപ കുടിവെള്ള കുടിശികയുണ്ടെന്നു പറഞ്ഞ് കണക്ഷൻ വിഛേദിച്ചു. മുഖ്യമന്ത്രിക്കും ഉപഭോക്തൃ കോടതിയിലും പരാതി നൽകാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ജല അതോറിറ്റി വക ജപ്തി നോട്ടിസ് വീട്ടിലെത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

