കുമളി ∙ ശബരിമല സീസണിൽ ഗതാഗത നിയന്ത്രണത്തിന് സിവിൽ പൊലീസ് ഓഫിസർ തസ്തികയിൽ താൽക്കാലിക ജോലി ചെയ്ത യുവാക്കൾ ശമ്പളത്തിനായി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുന്നു. 60 ദിവസം ജോലി ചെയ്തിട്ട് 11 ദിവസത്തെ ശമ്പളം മാത്രമാണ് പലർക്കും ലഭിച്ചത്. ശമ്പളത്തിനായി ഉദ്യോഗസ്ഥരെ ബന്ധപ്പെടുമ്പോൾ ഫണ്ടില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്.
കുമളി പൊലീസ് സ്റ്റേഷൻ പരിധിയിൽ 47 പേരാണ് ജോലി നോക്കിയത്. വണ്ടിപ്പെരിയാർ സ്റ്റേഷൻ പരിധിയിലും ഇതുപോലെ ആളുകളെ നിയോഗിച്ചിരുന്നു.
നവംബർ 19 മുതൽ ജനുവരി 20 വരെയായിരുന്നു നിയമനം.
850 രൂപ ദിവസ വേതനം നൽകുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് ഇത് 770 രൂപയാക്കി കുറച്ചു. ജോലി സമയം ദിവസം 8 മണിക്കൂറായിരുന്നു. വെയിലും മഞ്ഞും പൊടിയുമെല്ലാം അവഗണിച്ച് ജോലി ചെയ്തവരാണ് ഇപ്പോൾ ചെയ്ത ജോലിയുടെ കൂലി തേടി അലയുന്നത്.
ദേവസ്വം ബോർഡാണ് ഇവരുടെ ശമ്പളം പൊലീസ് ഡിപ്പാർട്മെന്റിന് നൽകേണ്ടത്. ദേവസ്വം ബോർഡിൽ നിന്ന് കൃത്യമായി വാങ്ങി നൽകേണ്ട
ഉത്തരവാദിത്തം പൊലീസ് വകുപ്പിനാണ്.
ട്രഷറി വഴിയാണ് തുക ജോലി ചെയ്തവരുടെ അക്കൗണ്ടിലേക്ക് എത്തുക. 47 പേരിൽ ഏതാനും പേർക്ക് രണ്ടു ഗഡുക്കളായി പകുതിയോളം ശമ്പളം ലഭ്യമായിട്ടുണ്ട്.
എന്നാൽ ബാക്കിയുള്ളവർക്ക് ഇത് എന്നു ലഭിക്കുമെന്ന മറുപടി പോലും ബന്ധപ്പെട്ടവർ നൽകുന്നില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

