പള്ളിക്കുന്ന് ∙ ദേശീയപാതയിൽ സെൻട്രൽ ജയിൽ മുതൽ തളാപ്പ് വരെ ഡിവൈഡറുകൾ അപകടക്കെണിയായിട്ടും അധികൃതർ മൗനം തുടരുന്നത് പ്രതിഷേധത്തിനിടയാക്കുന്നു. സെൻട്രൽ ജയിൽ, പള്ളിക്കുന്ന് ഭാഗത്ത് രാത്രികാലങ്ങളിൽ വാഹനാപകടങ്ങൾ തുടർക്കഥയാണ്.
ഡിവൈഡറുകൾ ആരംഭിക്കുന്ന ഭാഗത്ത് മിക്കയിടത്തും സൂചനാ ബോർഡ് ഇല്ലാത്തതാണ് ദുരിതകാരണം. ഡിവൈഡറുകൾ ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ ഭാഗങ്ങളിലാണ് വാഹനങ്ങൾ ഇടിച്ചു കയറുന്നത്.
വീതിയേറിയ റോഡിൽ റോഡും ഡിവൈഡറുകളും ഒരേ നിറത്തിൽ ആയതുകാരണം തിരിച്ചറിയാനാവാത്ത നിലയിലാണ്.
സ്ഥലപരിചയമില്ലാത്ത ദീർഘദൂര വാഹനങ്ങൾ റോഡിനു മധ്യത്തിലൂടെ ഓവർടേക്ക് ചെയ്തു കയറുമ്പോൾ ഡിവൈഡറുകളിൽ ഇടിച്ച് മറിയുന്നതു പതിവാണ്. വാഹനങ്ങൾക്ക് സാരമായി കേടുപറ്റി തുടർയാത്രയും തടസ്സപ്പെടുകയാണ്.
വാഹന ഉടമകൾക്ക് ലക്ഷങ്ങളുടെ നഷ്ടമാണു നേരിടേണ്ടി വരുന്നത്. വാഹനങ്ങൾ ഇടിച്ചുകയറി മറിയുന്നതും യാത്രക്കാർക്ക് സാരമായി പരുക്കേൽക്കുന്നതും പതിവാണ്.
നേരത്തെ ഒട്ടേറെ പരാതിയെ തുടർന്ന് ദിശാ ബോർഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും മാസങ്ങൾ മാത്രമാണ് ഇവയ്ക്ക് ആയുസുണ്ടായിരുന്നത്.
ഡിവൈഡറുകൾ ശാസ്ത്രീയമായ രീതിയിൽ പരിഷ്ക്കരിക്കണമെന്നാണ് വാഹന യാത്രക്കാരുടെ ആവശ്യം. ഇവ ചായം തേച്ച് കാഴ്ചഭംഗിയുള്ള രീതിയിൽ നിലനിർത്തണമെന്നുള്ള ചട്ടങ്ങൾ പാലിക്കണം.
ഡിവൈഡറുകൾ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ഭാഗങ്ങളിൽ വ്യക്തമായി കാണുംവിധം വലുപ്പമുള്ള റിഫ്ലക്ടറുകൾ സ്ഥാപിക്കാനും വ്യക്തമായി കാണുംവിധം വെളിച്ച സംവിധാനങ്ങൾ ഒരുക്കാനും നടപടി വേണം. ഡിവൈഡറുകളിൽ വാഹനങ്ങൾ കയറിയുള്ള അപകടങ്ങൾ നിസാരമായി കാണുന്ന പ്രവണത അധികൃതർ അവസാനിപ്പിക്കണം.
ഇത് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

