ഏറ്റുമാനൂർ ∙ ഒബ്ലേറ്റ് മിഷനറീസ് ഓഫ് മേരി ഇമ്മാലേറ്റ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണവും സാങ്കേതിക പരിശീലനവും കോർത്തിണക്കി വിപ്ലവകരമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന അർച്ചന വിമൻസ് സെന്ററിന്റെ വിവിധ ജില്ലകളിലെ കമ്യൂണിറ്റി ആക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അർച്ചന ഫെസ്റ്റ്–2026 ന്റെ ലോഗോ പ്രകാശനം മന്ത്രി വി.എൻ.വാസവനും മന്ത്രി പി.പ്രസാദും ചേർന്ന് നിർവഹിച്ചു.
‘സംരംഭക ശക്തി സ്ത്രീശക്തി’ എന്ന മുദ്രാവാക്യവുമായി ഏറ്റുമാനൂർ വ്യാപാര ഭവനിൽ വച്ച് ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് (ഫെബ്രുവരി 25, 26, 27) ഫെസ്റ്റ് നടക്കുന്നത്. ബുധനാഴ്ച രാവിലെ 10 മുതൽ വെള്ളിയാഴ്ച രാത്രി 12 വരെ നടക്കുന്ന പരിപാടിയിൽ മന്ത്രിമാർ, അഭിവന്ദ്യ പിതാക്കന്മാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ, സാമൂഹിക- സാംസ്കാരിക- സാമുദായിക- നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുക്കും.
പ്രദർശന– വിപണന സ്റ്റാളുകൾ, പൗരാണിക ഭോജനശാല, നാടൻ കലാവിരുന്ന്, പൊതുസമ്മേളനം, മികച്ച സംരംഭകരെ ആദരിക്കൽ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

