പെരിയ ∙ ദേശീയപാതയോരത്തെ ചാലിങ്കാൽ–രാവണീശ്വരം റോഡരികിലൂടെ പരശുറാം എക്സ്പ്രസ് ട്രെയിൻ ‘കന്നിയാത്ര’ നടത്തി! ഒരു വർഷം മുൻപ് ആളുകളിൽ കൗതുകം നിറച്ച ‘ആച്ചാ കോച്ച്’ എന്ന തീവണ്ടി മാതൃകയിലുള്ള ക്വാർട്ടേഴ്സിനു മുൻപിലെ മതിലാണു ‘പരശുറാം എക്സ്പ്രസാ’യത്.
രാവിലെയും വൈകിട്ടും ഹോൺ മുഴക്കുന്ന ഈ ട്രെയിൻ ചലിക്കില്ലെങ്കിലും ഇതുവഴി പോകുന്നവരുടെ ദാഹം ശമിപ്പിക്കും. ഇവിടെ സ്ഥാപിച്ച ടാപ്പിൽനിന്ന് ഫിൽറ്റർ ചെയ്ത വെള്ളം ഏതുസമയവും ലഭിക്കും.
ശുദ്ധജലവിതരണം പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സബിത ഉദ്ഘാടനം ചെയ്തു.
‘ട്രെയിനിന്റെ’ ഫ്ലാഗ് ഓഫ് കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.മധുസൂദനൻ നിർവഹിച്ചു. ദിവസവും മംഗളൂരുവിൽനിന്നു പരശുറാം എക്സ്പ്രസ് കാഞ്ഞങ്ങാട്ടെത്തുന്ന സമയം, രാവിലെ 6.10ന് ട്രെയിനിൽനിന്നു ഹോൺ മുഴങ്ങും.
വൈകിട്ടും ഇതേസമയത്തു ഹോൺ മുഴങ്ങും. ടൈമർ സംവിധാനമാണ് ഇതിന് ഉപയോഗിക്കുന്നത്.
ചാലിങ്കാലിലെ ടി.ദാമോദരൻ എന്ന 75 വയസ്സുകാരന്റെ റെയിൽവേയോടുള്ള കൂറും അമ്മ ആച്ചയോടുമുള്ള അതിരറ്റ സ്നഹത്തിൽനിന്നാണ് ‘ആച്ചാ കോച്ച്’ എന്ന ക്വാർട്ടേഴ്സും മതിലിൽ തീർത്ത ട്രെയിനും.
ക്വാർട്ടേഴ്സിന്റെ ഒന്നാംനില റെയിൽവേയുടെ സ്ലീപ്പർ കോച്ചിന്റെ മാതൃകയിലും താഴത്തെനില റെയിൽവേ സ്റ്റേഷൻ മാതൃകയിലുമാണ്. 1977 ൽ വെസ്റ്റേൺ റെയിൽവേയിൽ മുംബൈയിൽ ട്രെയിൻ എക്സാമിനറായി ജോലിയിൽ കയറിയ ദാമോദരൻ 1999ൽ സതേൺ റെയിൽവേയിൽനിന്നു ജൂനിയർ എൻജിനീയറായി വിരമിച്ചു.
ഭാര്യ കലാവതിയും മക്കളായ ദീപകും ദീപ്തിയും പിന്തുണയുമായി ഒപ്പമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

