ദില്ലി: കേരളത്തിലെ കുംഭമേളയെ മന് കീ ബാത്തില്‍ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.കുംഭമേളയുടെ കീർത്തി ഉത്തരേന്ത്യയിൽ നിന്ന് ദക്ഷിണേന്ത്യയിലേക്കും എത്തുന്നു.തിരുനാവായയിലെ കുംഭമേളയിൽ നിരവധിപേർ പങ്കാളിയായി.അത് അവിസ്മരണീയ മുഹൂർത്തം ആയി.എല്ലാ അർത്ഥത്തിലും വികാരം ഉൾക്കൊണ്ടുള്ള ആചാരത്തിന് ഭാരതപ്പുഴ സാക്ഷിയായി.പാരമ്പര്യം തിരിച്ചറിഞ്ഞ സമയം കൂടിയായി അത്.നല്ല സംഘാടനമായിരുന്നു കുംഭമേളയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു പതിനഞ്ച് ദിവസത്തെ മഹാമാഘ മഹോത്സവം കഴിഞ്ഞ മാസം 19 ന് ഗവർണർ ആണ് ഉത്ഘാടനം ചെയ്തത്..2028-ൽ വിപുലമായ മഹാമാഘം ആഘോഷിക്കുന്നതിന് മുന്നോടിയായാണ് ഈ വർഷം കേരള കുംഭമേള നടത്തിയത്.10 ലക്ഷത്തിലധികം ഭക്തരാണ് 15 ദിവസം നീണ്ട ഉത്സവത്തിന് എത്തിയത്.
പണ്ട് തിരുനാവായയിൽ ഭാരതപ്പുഴയുടെ തീരത്ത് 12 വർഷത്തിലൊരിക്കൽ മഹാമാഘം എന്ന പേരിൽ ഒരു വലിയ ഉത്സവം നടന്നിരുന്നു. പതിറ്റാണ്ടുകളായി നിലച്ചു പോയിരുന്ന ഉത്സവം വീണ്ടും ആരംഭിക്കാൻ 2016 മുതലാണ് ഒരുക്കങ്ങൾ തുടങ്ങിയത് … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

