ആലപ്പുഴ: കത്രിക രോഗിയുടെ വയറ്റിൽ കുടുങ്ങിയ വണ്ടാനത്തെ ചികിത്സാപിഴവിൽ ഡോക്ടർ ജെ ഷാഹിദയെ പ്രതി ചേർക്കും. ശസ്ത്രക്രിയ നടത്തിയത് ഡോ.
ഷാഹിദയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഡോ ഉഷ ജോസഫിന്റെ ചികിത്സാരേഖകൾ പൊലീസ് ശേഖരിച്ചിരുന്നു.
ഇതിൽ നിന്നും ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നത് 9 പേരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തും.
അന്വേഷണത്തിനു മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ് ഡിഎംഒയ്ക്ക് അപേക്ഷ നൽകും. അതേസമയം, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഏഴു സെന്റിമീറ്റർ നീളമുള്ള കത്രിക ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.
കത്രികയുടെ കാലപ്പഴക്കം കണ്ടെത്തുക നിർണായകമാണ്. നിലവിൽ ഉഷയുടെ ആരോഗ്യ നില തൃപ്തികരമാണ്.
സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ നിരീക്ഷണത്തിൽ തുടരുകയാണ് ഉഷ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

