മലയാളത്തിലേക്കാളും അന്യഭാഷ ചിത്രങ്ങളില്‍ സജീവമാണ് ഇപ്പോള്‍ നടി സംയുക്ത മേനോൻ. സംയുക്ത മേനോൻ നിലവില്‍ തെലുങ്ക് സിനിമയിലാണ് സജീവം.
സംയുക്തയുടെ ഒരു ചിത്രം ആരാധകൻ വരച്ചത് മോശമായിപ്പോയതാണ് ഇപ്പോള്‍ നടിയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച. അതിന് സംയുക്ത മേനോൻ നല്കിയ മറുപടിയും സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
ഒരു പൊതുപരിപാടിക്കിടെ തിരക്കിട്ട് നടന്നുപോകുകയായിരുന്ന സംയുക്തയെ വിളിച്ചായിരുന്നു ആരാധകൻ ചിത്രം നല്‍കിയത്. നന്ദി പറഞ്ഞ് സംയുക്ത ചിത്രം ഏറ്റുവാങ്ങുകയും ചെയ്തു.
എന്നാല്‍ ചിത്രം ക്യാമറയ്ക്ക് നേരെ പിടിച്ചതോടെ ആരാധകരുടെ ട്രോളിന് കാരണമായി. ഇത് വലിയ ആക്ഷേപത്തിനും കാരണമായി.
ചിത്രത്തിന് പെര്‍ഫക്ഷനില്ല എന്നും നടിയുമായി രൂപസാദൃശ്യം ഇല്ലെന്നും വികൃതമാണെന്നുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയ്ക്ക് കമന്റുകള്‍ വന്നത്. Ela ra ila asalu ?Papam ra #Samyukthamenon How is it @iamsamyuktha_ ? pic.twitter.com/6fBrb4Grid — Swaasthi (@swaasthi) February 14, 2026 എന്നാല്‍ ആ ട്രോള്‍ സംയുക്ത തന്നെ പങ്കുവെച്ചതോടെ കാര്യം മാറി.
ഞാൻ അദ്ദേഹത്തിന്റെ സന്മനസ്സിനെയും പ്രയത്നത്തിനെയും വിലമതിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഒരു ട്രോള്‍ സംയുക്ത പങ്കുവെച്ചത്. ഇതോടെ വലിയ പ്രശംസയാണ് മലയാളി താരത്തിന് ലഭിക്കുന്നത്.
ഇങ്ങനെ ഒരു സമ്മാനം സന്മനസ്സോടെ സ്വീകരിക്കാൻ താരം കാണിച്ച സന്നദ്ധതയ്ക്ക് കയ്യടിയുമായി ആരാധകര്‍ എത്തി. ആ സാഹചര്യത്തെ സംയമനത്തോടെ കൈകാര്യം ചെയ്യാൻ സംയുക്ത മേനോൻ കാണിച്ച മനസ്സിനെയും ആരാധകര്‍ പ്രകീര്‍ത്തിക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

