ഗണേശ ചതുര്‍ഥി ആഘോഷമാക്കി വ്യവസായികളായ അംബാനി കുടുംബം. മുകേഷ് അംബാനി, ഭാര്യ നിത അംബാനി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വിരുന്നില്‍ സിനിമാ-സാംസ്കാരിക- കായിക രംഗത്തെ പ്രമുഖര്‍ അതിഥികളായെത്തി.
നടി നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവന് എന്നിവരും അതിഥികളായിരുന്നു. കൂടാതെ സച്ചിന് ടെണ്ടൂല്‍ക്കര്‍, രേഖ, ഹേമമാലിനി, ഷാരൂഖ് ഖാന്, ജൂഹി ചൗള, ഐശ്വര്യ റായ് ബച്ചന്, രവീണ ടണ്ടന്, സല്മാന് ഖാന്, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട്, കിയാര അദ്വാനി, ഷാഹിദ് കപൂര്‍, ജോണ്‍ എബ്രഹാം, ജാന്‍വി കപൂര്‍, സാറാ അലിഖാന്, സിദ്ധാര്‍ഥ് മല്‍ഹോത്ര, ശിഖര്‍ ധവാന്, ആറ്റ്ലി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
ജവാന് എന്ന ചിത്രത്തിലൂടെ ഈ വര്‍ഷമാണ് നയന്‍താര ആദ്യമായി ബോളിവുഡില്‍ അഭിനയിച്ചത്. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തില്‍ ഷാരൂഖ് ഖാനായിരുന്നു നായകന്. ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയ ചിത്രം 850 കോടിയും കവിഞ്ഞ് പ്രദര്‍ശനം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]