തിരുവനന്തപുരം : കേരള നേറ്റിവിറ്റി കാർഡ് ബില്ലിൽ സംസ്ഥാന സർക്കാറിനെതിരെ ബി ജെ പി രംഗത്ത്. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കേരളം ഒരു സംസ്ഥാനം മാത്രമാണെന്നോർക്കണമെന്നും പ്രകാശ് ജാവ്ദേക്കർ പ്രതികരിച്ചു.
കേരളം ഒരു സംസ്ഥാനമാണ്. പ്രത്യേക രാജ്യം അല്ല.
ഇത്തരം സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം കേന്ദ്രസർക്കാരിന് മാത്രമാണെന്നും പ്രകാശ് ജാവ്ദേക്കർ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പൗരത്വ ഭേദഗതി നിയമങ്ങളിലും എസ്ഐആർ അടിസ്ഥാനമാക്കിയുള്ള വോട്ടർ പട്ടിക പരിഷ്കരണത്തിലും ജനങ്ങൾക്കിടയിലുള്ള ആശങ്ക പരിഹരിക്കാൻ കൊണ്ടുവന്ന കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു.
ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ഉൾക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നൽകുക. കേരള സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും.
വിശ്വാസ സംരക്ഷണം എന്നീ വിഷയങ്ങൾ ഉയർത്തികൊണ്ട് നേരിടും : രാജീവ് ചന്ദ്രശേഖർ കേരളത്തിൽ വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ വികസനം, വിശ്വാസ സംരക്ഷണം എന്നീ വിഷയങ്ങൾ ഉയർത്തികൊണ്ട് നേരിടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് എൻഡിഎയ്ക്ക് നിർണായകമാണെന്നും കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിൽ മാറ്റം കൊണ്ടുവരാൻ വേണ്ടി എൻഡിഎ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്ക് മികച്ച വിജയമുണ്ടാകും. വിവാദമല്ല, വികസനമാണ് മുന്നോട്ട് വയ്ക്കുന്നത്.
എൻഡിഎ മുന്നണി തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങിക്കഴിഞ്ഞു.യുഡിഎഫും എൽഡിഎഫും ഇതുവരെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പോലും തുറന്നിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ജനങ്ങൾക്ക് ബിജെപിയിൽ വിശ്വാസം വന്നുവെന്നും നാട്ടിൽ മാറ്റം കൊണ്ടുവരും, വിശ്വാസം സംരക്ഷിക്കുന്നതിൽ പാർട്ടി മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

