വിജയ് ആന്റണിയെ ആശ്വസിപ്പിക്കാനോടിയെത്തി സിനിമാലോകം
മീരയുടെ ഭൗതികശരീരം ചെന്നൈയിലെ വസതിയിൽ എത്തിച്ചപ്പോൾ
നടന് വിജയ് ആന്റണിയുടെ മകള്‍ മീരയുടെ വിയോഗം നല്കിയ ദുഖത്തിലാണ് സിനിമാലോകം. ചൊവ്വാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍ മീരയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പതിനാറു വയസ്സുള്ള മീര പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച വൈകീട്ടാണ് മീരയുടെ ഭൗതികശരീരം ബന്ധുക്കള്‍ക്ക് കൈമാറിയത്. പിന്നാലെ ആള്‍വാര്‍പേട്ടിലെ വിജയ് ആന്റണിയുടെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. വിജയ് ആന്റണിയ്ക്കും കുടുംബത്തിനും ആശ്വാസമേകാന്‍ തമിഴ് സിനിമാ പ്രവര്‍ത്തകര്‍ വീട്ടിലെത്തി. സഹപാഠികളും സുഹൃത്തുക്കളും അധ്യാപകരും മീരയെ ഒരു നോക്ക് കാണാനെത്തിയിരുന്നു. അതി വൈകാരികമായിരുന്നു രംഗം.
അതേ സമയം പൊലീസ് സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മീരയുടെ മൊബൈല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മീരയുടെ മുറിയില്‍ പൊലീസ് ഫോറന്‍സിക് പരിശോധനനടത്തി.
രാത്രി ബേക്കറിയിൽ കയറി എസ്.ഐ.യുടെ പരാക്രമം; യുവതിക്കും കുട്ടിക്കും അടക്കം മർദനമേറ്റു.
40 ഉദ്യോഗസ്ഥര്‍, രണ്ട് മണിക്കൂര്‍ പരിശോധന, സര്‍ക്കാര്‍ വാഹനങ്ങളും വിട്ടില്ല; കുടുങ്ങിയത് 240 പേര്
തര്‍ക്കം പതിവെന്ന് നാട്ടുകാര്‍; മരണത്തിനുമുന്‍പും അനീഷ അമ്മയെ വിളിച്ചു, സങ്കടങ്ങളൊന്നും പറഞ്ഞില്ല
പഠനത്തില്‍ മിടുക്കിയായിരുന്നു മീര. എന്നാല്‍ കുറച്ചുനാളുകളായി വിഷാദത്തിലൂടെ കടന്നുപോവുകയാണെന്നും ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെന്നുമാണ് പോലീസ് പറയുന്നത്. ഈ മാനസികാവസ്ഥ ആത്മഹത്യയിലേക്ക് എത്തിച്ചിരിക്കാം എന്നാണ് പ്രഥമിക നിഗമനം. വിജയ് ആന്റണിയുടെയും ഭാര്യയുടെയും മീരയുടെ സഹപാഠികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തും.
Content Highlights: vijay antony daughter meera death, Police investigation, colleagues of actor visit home
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]