ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഞായറാഴ്ച്ച ആദ്യ മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ തലവേദന.
കളിച്ച മൂന്നിലും അദ്ദേഹം പൂജ്യത്തിന് പുറത്തായി. ദക്ഷിണാഫ്രിക്കയോട് അദ്ദേഹം കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
സാധ്യതാ ഇലവന്. ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരത്തിലും റണ്‍സെടുക്കാന്‍ അഭിഷേകിന് സാധിച്ചില്ല.
ഈ ലോകകപ്പില്‍ താരത്തിന് അക്കൗണ്ട് തുറക്കാനായില്ലെന്ന് അര്‍ത്ഥം. അവസാനമായി നെതര്‍ലന്‍ഡ്സിനെതിരെ പൂജ്യത്തിന് പുറത്തായി.
സഞ്ജു ആകട്ടെ ലഭിച്ച ഒരു അവസരത്തില്‍ 22 റണ്‍സെടുക്കുകയും ചെയ്തു. എട്ട് പന്ത് മാത്രമാണ് സഞ്ജു നേരിട്ടത്.
മാത്രമല്ല, ദക്ഷിണാഫ്രിക്കയ്ക്കെതിരെ സഞ്ജുവിന് മികച്ച റെക്കോര്‍ഡുമുണ്ട്. ഇവരില്‍ ആരെ കളിപ്പിക്കണമെന്നുള്ളതായിരിക്കും ടീം മാനേജ്മെന്റിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.
മികച്ച ഫോമില്‍ കളിക്കുന്ന കിഷനെ മാറ്റുന്ന കാര്യം ചിന്തിക്കേണ്ടത്. ഇതുവരെ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കിഷന് റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തുണ്ട്.
ഇതുവരെ 176 റണ്‍സാണ് താരം നേടിയത്. ലോകകപ്പിലെത്തിയപ്പോള്‍ സ്വതസിദ്ധമായ ശൈലില് കളിക്കാന്‍ തിലകിന് സാധിക്കുന്നില്ലെന്നുള്ളത് വാസ്തവാണ്.
ആദ്യ മൂന്ന് മത്സരങ്ങളില്‍ 25 റണ്‍സ് വീതം നേടിയ താരം അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ 27 പന്തില്‍ 31 റണ്‍സാണ് നേടിയത്. ഇന്നിംഗ്സിനും വേഗവും ഇല്ലായിരുന്നു.
എന്നിരുന്നാലും ടീം മാനേജ്മെന്റ് താരത്തെ പിന്തുണയ്ക്കും. മാത്രമല്ല, പകരം മൂന്നാമത് കളിക്കാന്‍ ശേഷിയുള്ള താരവും ടീമിലില്ല.
ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് ക്യാപ്റ്റന്‍ സൂര്യുകുമാര്‍. ഇതുവരെ നാല് മത്സരങ്ങളില്‍ നിന്ന് നേടിയത് 162 റണ്‍സ്.
മധ്യനിരയില്‍ സൂര്യയുടെ ബാറ്റിംഗ് കരുത്താണ് ഇന്ത്യയെ തകരാതെ കാക്കുന്നത്. ബാറ്റിംഗിലും ബൗളിംഗിലും തന്റേതായ സംഭാവന നല്കുന്ന ഹാര്‍ദിക്കിനെ മാറ്റേണ്ട
ആവശ്യം നിലവിലില്ല. ഹാര്‍ദിക്കിന്റെ മറ്റൊരു രൂപമാണ് ദുബെ.
അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ 31 പന്തില്‍ 66 റണ്‍സാണ് അടിച്ചെടുത്തത്. പന്തെറിയുന്നതിലും മികവ് തുടരുന്നു.
ബാറ്റ് ചെയ്യാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നും ഫീല്‍ഡിംഗില്‍ വലിയ സംഭാവനകള്‍ നല്‍കുന്നുണ്ട് റിങ്കു. റിങ്കുവിന് പകരം സഞ്ജുവിനെ കൊണ്ടുവരാന്‍ പറയുന്നുണ്ടെങ്കിലും അത്തരത്തിലൊരു ചിന്ത സെലക്റ്റര്‍മാര്‍ എടുക്കാന്‍ സാധ്യതയില്ല.
നെതര്‍ലന്‍ഡ്സിനെതിരെ പുറത്തിരുന്ന അക്സറിനെ ടീമിലേക്ക് തിരിച്ചുകൊണ്ടുവരും. വാഷിംഗ്ടണ്‍ സുന്ദര്‍ വഴിമാറി കൊടുക്കും.
നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ തിരിച്ചെത്തിയ അര്‍ഷ്ദീപ് സിംഗിനെ ഇനി പുറത്തിരുത്താന്‍ സാധ്യതയില്ല. സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകുന്ന ട്രാക്കില്‍ മാത്രം മാറ്റം പ്രതീക്ഷിച്ചാല്‍ മതി.
ഇന്ത്യന്‍ ബൗളിംഗ് നിര നയിക്കേണ്ട ചുമതല ബുമ്രയ്ക്കാണ്.
ബുമ്രയുടെ നാല് ഓവറുകള്‍ നിര്‍ണായകമാണ്. ബുമ്ര എറിയുന്ന നാല് ഓവറുകളോളം പ്രധാന്യമുണ്ട് വരുണിന്റെ നാല് ഓവറുകള്‍ക്ക്.
ബാറ്റര്‍മാരെ കുഴപ്പിക്കാന്‍ മിടുക്കന്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

