
ഒക്ടോബർ 5 മുതൽ അഹമ്മദാബാദിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ഗോൾഡൻ ടിക്കറ്റ് സൂപ്പർസ്റ്റാർ രജനികാന്തിന് സമ്മാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). വിശിഷ്ടാതിഥിയായി ക്രിക്കറ്റ് മാമാങ്കത്തിൽ രജനികാന്ത് എത്തും. ‘ഓണററി സെക്രട്ടറി ജയ് ഷാ താരത്തിന് ടിക്കറ്റ് കൈമാറുന്ന ഒരു ഫോട്ടോ സഹിതം ബിസിസിഐ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. (World Cup Golden Ticket for Rajinikanth)
ലോകകപ്പിന്റെ പ്രചാരണാർഥം വിവിധ മേഖലകളിലെ പ്രമുഖർക്ക് ബിസിസിഐ ഗോൾഡൻ ടിക്കറ്റ് നൽകുന്നുണ്ട്. ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും നേരിട്ടു കാണാൻ ഗോൾഡൻ ടിക്കറ്റ് വഴി സാധിക്കും.
2019 എഡിഷൻ ഫൈനലിസ്റ്റുകൾ-ഇംഗ്ലണ്ടും ന്യൂസിലൻഡും ഉദ്ഘാടന ടൈയിൽ ഏറ്റുമുട്ടുന്നതോടെ ടൂർണമെന്റിന് തുടക്കമാകും. ബിസിസിഐ നടത്തുന്ന ഷോപീസ് ഇവന്റിനായി സ്വീകർത്താക്കൾക്ക് വിഐപി പരിഗണന നൽകുന്ന ഒരു പ്രൊമോഷൻ മാർഗമാണ് ഗോൾഡൻ ടിക്കറ്റുകൾ.
Story Highlights: World Cup Golden Ticket for Rajinikanth
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]