
ന്യൂഡൽഹി: ഇന്ത്യ- കാനഡ നയതന്ത്ര തർക്കം രൂക്ഷമാക്കുന്ന സാഹചര്യത്തിൽ കാനഡയിലുള്ള ഇന്ത്യൻ പൗരന്മാർക്കും വിദ്യാർത്ഥികൾക്കും ജാഗ്രത നിർദേശം നൽകി വിദേശകാര്യ മന്ത്രാലയം. കാനഡയിൽ വർദ്ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധപ്രവർത്തനങ്ങൾ കണക്കിലെടുത്ത് അവിടെയ്ക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവരും അവിടെയുള്ളവരും അതീവ ജാഗ്രത പുലർത്തണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.ഖാലിസ്ഥാനി വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഈരോപണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. കനേഡിയൻ സർക്കാർ ഇന്ത്യയിൽ താമസിക്കുന്ന പൗരന്മാർക്ക് സമാനമായ ഒരു ഉപദേശം നൽകിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയും അവിടെയുള്ള പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്.ഇന്ത്യാ വിരുദ്ധ അജണ്ടയെ എതിർക്കുന്ന ഇന്ത്യൻ നയതന്ത്രജ്ഞരെയും ഇന്ത്യൻ സമൂഹത്തിലെ വിഭാഗങ്ങളെയും പ്രത്യേകമായി ലക്ഷ്യമിട്ട് ഭീഷണി ഉയരുന്നുണ്ട്. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട കാനഡയിലെ പ്രദേശങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നത് ഇന്ത്യൻ പൗരന്മാർ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.കാനഡയിലെ ഇന്ത്യന്‍ പൗരന്മാരും വിദ്യാര്‍ഥികളും ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലോ ടൊറന്റോയിലെ കോണ്‍സുലേറ്റിലോ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]