കോയമ്പത്തൂർ ∙ മേട്ടുപ്പാളയം – കോയമ്പത്തൂർ മെമുവിന്റെ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു. 8 കോച്ചുകളുമായി ഓടിയിരുന്ന മെമുവിന് 23 മുതൽ 12 കോച്ചുകളാകും.
വർഷങ്ങളായുള്ള മേട്ടുപ്പാളയത്തെ വിവിധ സംഘടനകളുടെ പരിശ്രമത്തിന്റെ ഫലമായാണ് റെയിൽവേയുടെ ഉത്തരവെത്തിയത്. ദിവസേന മേട്ടുപ്പാളയം, കാരമട
എന്നിവിടങ്ങളിൽ നിന്നായി രാവിലെയുള്ള സർവീസിൽ മാത്രം രണ്ടായിരത്തോളം പേർ തിക്കിത്തിരക്കിയും തൂങ്ങിക്കിടന്നുമാണു യാത്ര ചെയ്യുന്നത്.
അപകടവും പതിവായതോടെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാൻ മലയാളി സംഘടനകളടക്കം ഉന്നത റെയിൽവേ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും നേരിട്ടു നിവേദനം നൽകിയിരുന്നു. 600 പേർക്ക് ഇരിക്കാവുന്നതും 700 പേർക്കു നിന്നു സഞ്ചരിക്കാവുന്നതുമായ ട്രെയിൻ രാവിലെയും വൈകിട്ടും തിങ്ങി നിറഞ്ഞായിരുന്നു യാത്ര.
കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നത് ഒട്ടേറെ വിദ്യാർഥികൾ, ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ആശ്വാസമാണെന്നു ‘നമ്മ മേട്ടുപ്പാളയം’ ഓർഗനൈസർ എസ്.ബാഷ പറഞ്ഞു. ഈറോഡ് – പാലക്കാട് മെമുവും 23 മുതൽ 12 കോച്ചുകളായി സർവീസ് നടത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

