തരുവണ ∙ കറപ്പ മരം പതിവിലും അധികമായി പൂത്തത് കർഷകർക്ക് പ്രതീക്ഷയായി. ഇലമംഗലം എന്നും അറിയപ്പെടുന്ന കറപ്പ മരത്തിന് തണുപ്പും മഞ്ഞും ഇത്തവണ ഭേദപ്പെട്ട
രീതിയിൽ ഉണ്ടായതാണ് ഗുണകരമായത്. കറപ്പ കായയ്ക്ക് ഡിമാൻഡ് ഉണ്ട്.
കിലോയ്ക്ക് 1500 രൂപ നിരക്കിലാണ് ഇപ്പോൾ കറപ്പക്കായ വാങ്ങുന്നത്. 2500 നു മുകളിൽ വില ഉണ്ടായിരുന്നു.
മേയ്, ജൂൺ മാസങ്ങളിലാണ് വിളവെടുപ്പ്. കറപ്പക്കായയുടെ പ്രധാന വിപണന കേന്ദ്രങ്ങളിൽ ഒന്നാണ് തരുവണ.
ജില്ലയ്ക്കകത്തും പുറത്തു നിന്നും ഇവിടേക്ക് കറപ്പക്കായ എത്തുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
വൻ തോതിൽ കറപ്പ മരങ്ങൾ ഉള്ള പ്രദേശം കൂടിയാണിത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കാണു പ്രധാനമായും ഇത് കയറ്റി അയയ്ക്കുന്നത്.
സീസണിൽ ഒട്ടേറെ ലോഡ് കറപ്പക്കായ ഇവിടെ നിന്നു കയറ്റി പോകുന്നുണ്ട്. ഔഷധ നിർമാണത്തിനും ഭക്ഷണ ആവശ്യങ്ങൾക്കും ആണ് ഇത് കയറ്റി പോകുന്നത്.
കറപ്പക്കായയുടെ ഡിമാൻഡും വിപണിയും അറിയാത്ത കർഷകർ ഇപ്പോഴും ഉണ്ടെന്നും പല പ്രദേശങ്ങളിലും ഇത് ആർക്കും വേണ്ടാതെ നശിക്കാറുണ്ടെന്നും പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

