പാരിപ്പള്ളി ∙ ‘രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇരുവരും കൈവിട്ടു പോകുകയായിരുന്നു’ പരവൂർ പൊഴിക്കര പൊഴിമുഖത്ത് കടലിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട വിദ്യാർഥി അബു താഹിർ നിറകണ്ണുകളോടെ പറഞ്ഞു.
‘‘ബിപിൻ രാജാണ് ആദ്യം കടലിൽ അകപ്പെട്ടത്. ബിപിനെ രക്ഷിക്കാൻ ശ്രമിച്ച കണ്ണൻ രാജും അപകടത്തിൽപെട്ടു.
കടലിൽ മുങ്ങുന്ന ഇരുവരെയും രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനെ ഇവർ കാലിൽ പിടിച്ചു. അവർക്കൊപ്പം ആഴത്തിലേക്ക് പോകുന്നതിനിടെ പിടി വിട്ടു.
വെള്ളത്തിനു മുകളിലേക്കു വന്നു. നീന്തൽ അറിയാമായിരുന്നു.
ചെളി നിറഞ്ഞ മണ്ണിൽ ചവിട്ടി നിൽക്കാൻ കഴിഞ്ഞു. ഒരു ചുവടു മാറിയാൽ വലിയ ആഴമാണ്.
മുങ്ങിയും പൊങ്ങിയുമുള്ള ജീവൻമരണ പോരാട്ടമായിരുന്നു. പിന്നെ ഒന്നും ഓർമയില്ല’’–.
പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രി ചികിത്സയിൽ കഴിയുന്ന അബു താഹിർ പറഞ്ഞു.
ചെമ്പകശേരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് അബു താഹിർ.
കൂട്ടുകാർ ആഴങ്ങളിൽ അകപ്പെട്ടതറിഞ്ഞ് കരയിലുള്ള സുഹൃത്തുക്കളാണ് അഗ്നി രക്ഷാ സേനയെ വിളിച്ചത്. ‘‘ഏതാനും മിനിറ്റുകൾക്കുള്ളിൽ അവർ എത്തി.
ഡിങ്കി ബോട്ടിന്റെ സഹായത്തോടെ ഉടനടി അബു താഹിറിനെ രക്ഷപ്പെടുത്തി’’–കരയിൽ നിന്ന കൊല്ലം കൂനമ്പായിക്കുളം സ്വദേശി അർജുൻ പറഞ്ഞു.
അബു താഹിറിന്റെ ജീവനു പിടിവള്ളിയായത് പൊഴിമുഖത്തെ മണൽതിട്ടയാണ്. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്ത് എത്തുമ്പോൾ അബു താഹിർ പൊഴി മുഖത്തിന് ഒത്ത നടുവിലെ മണൽതിട്ടയിൽ മരണം മുഖാമുഖം കണ്ട് നിൽക്കുകയായിരുന്നു.
അഗ്നിരക്ഷാ സേനാംഗങ്ങൾ വടം ഉപയോഗിച്ച് അരികിലെത്തി രക്ഷിച്ചു. പരവൂർ അഗ്നിരക്ഷാ സേനാ സ്റ്റേഷൻ ഓഫിസർ വി.എസ്.അനന്തു, ഗ്രേഡ് സ്റ്റേഷൻ ഓഫിസർ ബി.ശ്രീകുമാർ, ഫയർ ഓഫിസർമാരായ അംജിത്ത്, ധനേഷ്, ഉണ്ണിപ്രസാദ്, സജേഷ് കുമാർ, ഷൈജു പുത്രൻ, ജയപ്രകാശ്, മനോജ് കുമാർ, പരവൂർ എസ്എച്ച്ഒ വി.ബിജു, എസ്ഐ എം.എസ്.അഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
പൊഴിമുഖത്ത് അടിയൊഴുക്ക്; അറിയില്ലാർക്കും; മുന്നറിയിപ്പില്ല
പരവൂർ ∙ കായൽ അറബിക്കടലുമായി ചേരുന്ന പൊഴിമുഖത്ത് ശക്തമായ അടിയൊഴുക്കാണ് മിക്ക ദിവസങ്ങളിലും.
ഇതറിയാതെ വ്ലോഗും റീലും എടുക്കാനെത്തുന്ന സഞ്ചാരികളാണ് കൂടുതലും അപകടത്തിൽ പെടുന്നത്. കഴിഞ്ഞ വർഷവും പ്രദേശത്ത് അപകട
മരണം സംഭവിച്ചിരുന്നു. തീരത്തിനോട് ചേർന്ന് 5 മീറ്റർ ദൂരത്തിൽ കായൽ ജലം കുത്തിയൊലിച്ചു പോകുന്നത് കാരണം വലിയ രീതിയിലുള്ള ആഴമുണ്ട്.
എന്നാൽ ഇതിനു ശേഷം മണൽതിട്ടകൾ രൂപപ്പെട്ട നിലയിലാണ്.
വേലിയിറക്ക സമയത്ത് ഇത്തരം മണൽതിട്ടകളാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ജലത്തിന്റെ ഒഴുക്ക് വർധിക്കുന്നതനുസരിച്ച് അപകട
സാധ്യതയും കൂടും. അപകട
മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഒട്ടേറെ തവണ ഉന്നയിച്ചിട്ടും നടപ്പിലായിട്ടില്ല.
ഞെട്ടൽ, പ്രാർഥനയോടെ നാട്
കൊല്ലം∙ കടലിൽ കാണാതായ മക്കൾക്ക് ഒന്നും സംഭവിക്കല്ലേയെന്ന എന്ന പ്രാർഥനയുമായി വീട്ടുകാരും ബന്ധുക്കളും. അയൽവാസികളും ഉറ്റ സുഹൃത്തുക്കളുമായ കുട്ടികളെ കടലിൽ കാണാതായി എന്ന വാർത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് അയത്തിൽ മുന്നണിക്കുളത്തെ ജനങ്ങൾ.
ഇന്നലെ വൈകിട്ടാണ് പരവൂർ പൊഴിക്കരയിൽ കടലിൽ വീണ് പ്ലസ് വൺ വിദ്യാർഥികളായ ഗാന്ധി നഗർ 65ൽ ഭാനുമതി വിലാസത്തിൽ ശെൽവരാജിന്റെയും സുലേഖയുടെയും മകൻ ബിബിൻ രാജിനെയും(16), അയൽവാസിയായ മനയ്ക്കര കിഴക്കതിൽ ജയരാജിന്റെയും സുജയുടെയും മകൻ കണ്ണൻ രാജിനെയും(16) കാണാതായത്. ഉച്ചയ്ക്കാണ് ബിബിൻ രാജും കണ്ണൻ രാജും മറ്റ് 3 സുഹൃത്തുക്കളായ അബു താഹിർ, അർജുൻ, ഹിനാൻ എന്നിവർക്കൊപ്പം പരവൂർ പൊഴിക്കരയിൽ എത്തിയത്.
ബീച്ചിൽ പോയിട്ട് വരാം എന്നു പറഞ്ഞാണത്രേ സുഹൃത്തുക്കൾ 5 പേരും വീടുകളിൽ നിന്നും ഇറങ്ങിയത്.
പക്ഷേ ഇവർ പൊഴിക്കര ഭാഗത്തേക്കാണ് പോകുന്നതെന്ന് വീട്ടുകാർ കരുതിയിരുന്നില്ല. പത്താം ക്ലാസ്സുവരെ ഇവരെല്ലാം ഒരേ സ്കൂളിലാണ് പഠിച്ചത്.
പ്ലസ് വൺ ആയപ്പോൾ എല്ലാവരും വിവിധ സ്കൂളുകളിൽ ചേർന്നു. എങ്കിലും ഇവരുടെ സൗഹൃദങ്ങൾ തുടർന്നു.
കളിക്കാനും മറ്റ് വിനോദ പരിപാടികൾക്കും 5 പേരും ഒരുമിച്ചാണ് പോകുന്നത്. സ്കൂൾ അവധി ദിവസങ്ങളിലും ക്ലാസ് കഴിഞ്ഞുള്ള സമയത്തും 5 പേരും എല്ലാ ദിവസവും ഒത്തുകൂടും.
ഇന്നലെ കണ്ണൻ രാജിന്റെ വീട്ടിൽ എത്തിയാണ് എല്ലാവരും പരവൂർ പൊഴിക്കരയിലേക്ക് പോയത്. വൈകിട്ട് 4ന് ആണ് അപകട
വിവരം വീട്ടുകാരും നാട്ടുകാരും അറിഞ്ഞത്. കണ്ണൻ രാജും ബിബിൻ രാജും അബുതാഹിറുമാണ് കടലിൽ ഇറങ്ങിയത്.
മറ്റുള്ളവർ കരയ്ക്ക് നിൽക്കുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

