കൊല്ലം ∙ മുണ്ടയ്ക്കൽ കളീക്കൽ കടപ്പുറം സ്വദേശി ആനന്ദഭായിയുടെ (65) വീടിന്റെ പകുതി മാത്രമേ ഇപ്പോൾ ഉള്ളൂ. 2 മുറിയും കടയും അടുക്കളയും ശുചിമുറിയും ചേർന്നതായിരുന്നു വീട്.
മേൽക്കൂര തകർന്നു നിൽക്കുന്ന ‘പകുതി വീട്ടിൽ’ താമസിക്കാൻ കഴിയാതെ വന്നതോടെ ആനന്ദഭായിയെ മകൻ തന്റെ വാടക വീട്ടിലേക്ക് കൊണ്ടുപോയി. പുനർഗേഹം പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ് ആനന്ദഭായി.
തീരദേശത്ത് വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്റർ പരിധിക്കുള്ളിൽ കഴിയുന്ന മുഴുവൻ പേരെയും സുരക്ഷിത മേഖലയിലേക്കു മാറ്റി പാർപ്പിക്കുന്നതാണ് പുനർഗേഹം പദ്ധതി.
10 ലക്ഷം രൂപയാണ് ഓരോ കുടുംബത്തിനും നൽകുന്നത്. 6 ലക്ഷം രൂപ വസ്തു വാങ്ങുന്നതിനും 4 ലക്ഷം രൂപ വീട് വയ്ക്കുന്നതിനും.
വസ്തു വാങ്ങാൻ 6 ലക്ഷം ചെലവായില്ലെങ്കിൽ ബാക്കി പണം കൂടി വീടു നിർമാണത്തിന് ചെലവാക്കാം.
കളീക്കൽ കടപ്പുറത്തുള്ള 3 കുടുംബങ്ങൾ ഒഴികെ എല്ലാവരും പദ്ധതിയുടെ ആനുകൂല്യം നേടി ഇവിടെ നിന്നു താമസം മാറി. ആനന്ദഭായിയ്ക്ക് പുറമേ അയൽവാസികളായ രാജുവും വിനോദുമാണ് താമസം മാറ്റാനുള്ളത്.
മൂന്നു വർഷം മുൻപു ആനന്ദഭായിയോടു വസ്തുവാങ്ങാൻ പറഞ്ഞതാണ്. കരുനാഗപ്പള്ളിയിൽ വസ്തു വാങ്ങാൻ ശ്രമിച്ചെങ്കിലും കാൽമുട്ടിനു ശസ്ത്രക്രിയ വേണ്ടി വന്നതിനാൽ വസ്തു വാങ്ങാൻ കഴിഞ്ഞില്ല.
ഒരു വർഷം മുൻപു വീണ്ടും അപേക്ഷ നൽകി കാത്തിരിക്കുകയാണ് ഇവർ. വീടിന്റെ ഭാഗമായ കടയിൽ ചായ വിൽപന നടത്തിയാണ് കഴിഞ്ഞിരുന്നത്.
വീടു തകരുകയും സുഖമില്ലാതാവുകയും ചെയ്തതോടെ കട പൂട്ടേണ്ടി വന്നു.
ഷീറ്റ് കൊണ്ടു മറച്ച വീട് ശക്തമായ തിരയിൽ കടലെടുക്കുമെന്ന അവസ്ഥയിലാണ്. കട്ടിലും പാത്രങ്ങളുമെല്ലാം അതിനകത്തുണ്ട്.
വൈദ്യുതി വാടകയും അടയ്ക്കുന്നുണ്ട്.
രാജുവും വിനോദും മയ്യനാട് ധവളക്കുഴിയിൽ ഒരുവർഷം മുൻപു വസ്തു വാങ്ങി. വീടു നിർമാണം തുടങ്ങാൻ കഴിയാത്തതിനാൽ അതിനുള്ള പണം ലഭിച്ചിട്ടില്ല.
3 ഘട്ടമായാണ് വീടു നിർമാണത്തിന് പണം നൽകുന്നത്. അടിസ്ഥാനം നിർമിച്ച ശേഷമാണ് ആദ്യഗഡു അനുവദിക്കുന്നത്.
കൂലിപ്പണിക്കാരനായ രാജുവിന് അടിസ്ഥാനം നിർമിക്കാൻ പണില്ലാത്തതിനാൽ, കടപ്പുറത്തു ഭാഗികമായി തകർന്ന വീട്ടിൽ കഴിയുകയാണ.് ചോർന്നൊലിക്കുന്ന വീടിന്റെ മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയിരിക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

