പ്രമുഖ ഇന്ത്യൻ ജുവൽറി ബ്രാൻഡായ തനിഷ്ക് യു.എ.ഇയിലെ 18-ാമത്തെ സ്റ്റോർ ഉദ്ഘാടനം ചെയ്തു. ടൈറ്റൻ കമ്പനി ലിമിറ്റഡിന്റെ ഭാഗമായ കമ്പനിയുടെ പുതിയ സ്റ്റോർ ആൻഡലൂഷ്യ കോർട്ടിലെ ഇബ്ൻ ബത്തുത്ത മാളിലാണ്.
മൊത്തം 2,000 ചതുരശ്രയടി വിസ്തൃതിയിലാണ് പുതിയ സ്റ്റോർ. ദുബായ് സൗത്തിലെ ആദ്യ സ്റ്റോറാണിതെന്ന പ്രത്യേകതയുമുണ്ട്.
ദുബായ് ഗോൾഡ് സൂക്കിൽ ഒരു ശാഖ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സ്റ്റോർ തുടങ്ങിയത്. കൂടുതൽ സ്റ്റോറുകൾ, തന്ത്രപരമായ ലൊക്കേഷനുകളിലെ സാന്നിദ്ധ്യം, വൈവിധ്യപൂർണമായ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്നിവയാണ് വളർച്ചയുടെ പുതിയ ഘട്ടത്തിൽ തനിഷ്ക് ലക്ഷ്യമിടുന്നത്.
ഇതിലൂടെ മത്സരാധിഷ്ഠിതമായ വളർച്ചയും ദുബായ് നഗരത്തിലെ ഉപയോക്താക്കളോട് കൂടുതൽ അടുത്ത ബന്ധവും പുലർത്താൻ ബ്രാൻഡ് ശ്രമിക്കുന്നു. “ദുബായ് സൗത്തിലെ ആദ്യ സ്റ്റോർ തുടങ്ങാനായതിൽ വളരെ അഭിമാനം തോന്നുന്നു.
യു.എ.ഇയിലെ നഗരജീവിതത്തിന്റെ ഭാവി മേഖലകളിൽ ശ്രദ്ധിക്കാൻ ഇത് അവസരം നൽകുകയാണ്. ദുബായ് സൗത്തിലേക്കുള്ള വരവ് ഞങ്ങളുടെ വളർച്ചയുടെ സ്വാഭാവികമായ ചുവടുവെപ്പാണ്.
ദീർഘകാല ബന്ധമാണ് ഉപയോക്താക്കളുമായി ഞങ്ങൾ ലക്ഷ്യമിടുന്നത്.” – ടൈറ്റൻ കമ്പനി ലിമിറ്റഡ് ജുവൽറി വിഭാഗത്തിന്റെ ആഗോള സി.ഇ.ഒ അരുൺ നാരായണൻ പറഞ്ഞു. ദുബായ് സൗത്ത് യു.എ.ഇയിലെ തനിഷ്കിന്റെ ദീർഘകാല വികസന പദ്ധതികളുടെ ഭാഗമാണ്.
വളരെ പ്രധാനപ്പെട്ട ഒരു സാമ്പത്തികകേന്ദ്രമായി ഈ ഭാഗം വികസിക്കുകയാണ്.
ഇവിടെ ജീവിക്കുന്നവർക്ക് സാംസ്കാരികമായിതന്നെ ജുവൽറിയുമായി ബന്ധവുമുണ്ട്. അതുകൊണ്ടുതന്നെ അവരുടെ ജീവിതത്തിന്റെ സുവർണ മുഹൂർത്തങ്ങളുടെ ഭാഗമാകാൻ തനിഷ്കിനും കഴിയും.
– അദ്ദേഹം കൂട്ടിച്ചേർത്തു. സ്വർണ്ണം, ഡയമണ്ട് ആഭരണങ്ങളിലെ സാധാരണ കളക്ഷനുകൾ മുതൽ ബ്രൈഡൽ കളക്ഷനുകളും ഉയർന്ന മൂല്യം നൽകുന്ന ആഭരണങ്ങളും സ്റ്റോറിൽ ലഭ്യമാണ്.
യുവ ദമ്പതികൾ, കുടുംബങ്ങൾ, 25-45 വയസ്സുവരെ പ്രായമുള്ള ആളുകളുടെ ജീവിത മുഹൂർത്തങ്ങൾക്ക് യോജിച്ച ആഭരണങ്ങൾ എന്നിവ സ്റ്റോറിൽ ലഭ്യമാണ്. ഗുണമേന്മ, സുതാര്യത എന്നിവ ഉറപ്പുവരുത്തുക എന്നതാണ് സ്റ്റോർ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും അരുൺ നാരായണൻ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

