ഏന്തയാർ ∙ ജെജെ മർഫി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ (ജെജെ എംഎം എച്ച്എസ്എസ്) എസ്പിസി കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. മുണ്ടക്കയം ഇൻസ്പെക്ടർ ഓഫ് പൊലീസ് എം.ആർ.രാജേഷ് കുമാർ സല്യൂട്ട് സ്വീകരിച്ചു.
2023-25 കാലയളവിൽ രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ 44 സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് ആണ് നടന്നത്.
സ്കൂൾ മാനേജർ ജോസഫ് മൈക്കിൾ കള്ളിവയലിൽ, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ആൻസി അഗസ്റ്റിൻ, മുണ്ടക്കയം എസ്ഐ എസ്.സുനിൽ, സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് ജോസഫ്, സ്കൂൾ പ്രിൻസിപ്പൽ മേരിയമ്മ തോമസ്, ബ്ലോക്ക് മെമ്പർ കിരൺ രാജൻ, വാർഡ് മെമ്പർ കെ.ആർ.രാജി, പിടിഎ പ്രസിഡന്റ് നവാസ് പള്ളിവീട്ടിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഡിഐ യൂസഫ് വി.ജെ, സ്കൂൾ സിപിഒ അലൻ മാത്യു, സ്കൂൾ എസിപിഒ റജ്ന സുരേശൻ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി സെലസ് സാബു തുടങ്ങിയവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

