കോട്ടയം ∙ ആധുനിക രീതിയിൽ നിർമാണം പൂർത്തിയാക്കിയ സർജിക്കൽ ബ്ലോക്ക് ഉൾപ്പെടെ കോട്ടയം മെഡിക്കൽ കോളജിലെ 283 കോടി രൂപയുടെ വികസന പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച നാടിനു സമർപ്പിക്കുമെന്ന് സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉച്ചകഴിഞ്ഞു മൂന്നിന് മെഡിക്കൽ കോളജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.
സർജിക്കൽ ബ്ലോക്കിനൊപ്പം മറ്റു 14 വികസനപദ്ധതികൾ കൂടി ചടങ്ങിൽ ഉദ്ഘാടനം ചെയ്യും. 7.88 കോടി രൂപ ചെലവിട്ടു സ്ഥാപിച്ച കാത്ത് ലാബ്, ആറു കോടി രൂപ ചെലവിടുന്ന പാരാമെഡിക്കൽ ഹോസ്റ്റലിന്റെ പൂർത്തിയാക്കിയ ഒന്നാംഘട്ടം, 4.28 കോടി ചെലവിട്ടു കാൻസർ ബ്ലോക്കിൽ സ്ഥാപിച്ച 32 സ്ലൈസ് സി ടി സ്കാനിങ് സംവിധാനം, 1.25 കോടി ചെലവിട്ടു നവീകരിച്ച പ്രധാന കവാടം, 1.20 കോടി രൂപ ചെലവഴിച്ച് ഗൈനക്കോളജി വിഭാഗത്തിൽ ഒരുക്കിയ മാതൃ നവജാത ശിശുപരിചരണ യൂണിറ്റ് എന്നിവയാണ് മറ്റു പ്രധാന പദ്ധതികൾ.
എ.ബി.സി.
ബ്ലോക്കിൽ 74 ലക്ഷം രൂപ ചെലവിട്ടു നിർമിക്കുന്ന പുതിയ ടോയ്ലറ്റ് ബ്ലോക്കിന്റെ ശിലാസ്ഥാപനവും ഇതോടനുബന്ധിച്ച് നടക്കും. സ്കിൻ ബാങ്ക് (64.57 ലക്ഷം രൂപ), ക്രഷ് (60 ലക്ഷം രൂപ), ലാക്റ്റേഷൻ മാനേജ്മെന്റ് സെന്റർ (64.2 ലക്ഷം രൂപ), സി.എസ്.ആർ. ഫണ്ടുപയോഗിച്ചു ലഭ്യമാക്കിയ കാർഡിയാക് റീഹാബിലിറ്റേഷൻ യൂണിറ്റ്- കാർഡിയോളജി ആൻഡ് കാർഡിയോ തൊറാസിക് ബ്ലോക്കിലെ ഉപകരണങ്ങൾ, എക്കോ മെഷീൻ, സി.ആം മെഷീൻ, വെന്റിലേറ്റുകൾ എന്നിവയും തിങ്കളാഴ്ചത്തെ ചടങ്ങിൽ ഉദ്ഘാടനം ചെയ്യും. കിഫ്ബി പദ്ധതിയിലൂടെ 257 കോടി രൂപ ചെലവിട്ടു 33642 ചതുരശ്ര മീറ്ററിലാണ് സർജിക്കൽ ബ്ലോക്ക് സജ്ജമാക്കിയിട്ടുള്ളത്.
526 കിടക്കകൾ, 44 ഐ.സി.യു. കിടക്കകൾ, 14 ഓപ്പറേഷൻ തിയറ്ററുകൾ എന്നിവ പുതിയ ബ്ലോക്കിലുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

