അരുവിത്തുറ ∙ അരുവിത്തുറ സെന്റ് ജോർജ് കോളജിൽ രാജ്യാന്തര വ്യോമയാന രംഗത്ത് വിദ്യാർഥികൾക്ക് ജോലി സാധ്യതകൾ ലഭ്യമാക്കാൻ സഹായിക്കുന്ന ഏവിയേഷൻ, എയർ കാർഗോ ആൻഡ് ലോജിസ്റ്റിക് കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള ധാരണാ പത്രം അയാട്ട അംഗീകൃത സ്ഥാപനമായ ‘സ്പീഡ് വിങ്സ് ഏവിയേഷൻ അക്കാദമി കൊച്ചി’യുമായി ഒപ്പുവച്ചു.
ഇതനുസരിച്ച്, എയർപോർട്ട്, എയർലൈൻ, ഗ്രൗണ്ട് ഹാൻഡ്ലിങ്, ടിക്കറ്റിങ്, ഡെഞ്ചറസ് ഗുഡ്സ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് ഹ്രസ്വകാല, ദീർഘകാല കോഴ്സുകൾ പഠിക്കാവുന്നതാണ്.
30 വർഷത്തിനുമേൽ അയാട്ട, ഡിജിസിഎ അംഗീകൃത ഏവിയേഷൻ ട്രെയിനിങ് സെന്റർ ആയി പ്രവർത്തിക്കുന്ന സ്പീഡ് വിങ്സ് ഏവിയേഷൻ അക്കാദമി, വൈമാനിക ലോജിസ്റ്റിക് മേഖലയിലെ ദക്ഷിണേന്ത്യയിലെ മുൻനിര പരിശീലന കമ്പനിയാണ്. ചടങ്ങിൽ കോളജ് മാനേജർ റവ.
ഫാ. മാത്യു ചന്ദ്രൻകുന്നേൽ, പ്രിൻസിപ്പൽ ഡോ.
സിബി ജോസഫ്, സ്പീഡ് വിങ്സ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ബിനു ഈപ്പെൻ, ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ രാജേഷ് രാജൻ, കോളജ് ബർസാർ റവ. ഫാ.
ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, പ്ലേസ്മെന്റ് ഓഫിസർ ബിനോയ് സി.
ജോർജ്, ഡോ. മിഥുൻ ജോൺ എന്നിവർ സന്നിഹിതരായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

