വാലന്റൈൻസ് ഡേയ്ക്ക് നിങ്ങൾ സമ്മാനം ഓർഡർ ചെയ്യുകയോ പുതിയൊരാളുമായി ഓൺലൈനിൽ സംസാരിക്കുകയോ ചെയ്യുകയാണെങ്കിൽ ശ്രദ്ധിക്കാം. നിങ്ങളുടെ പോക്കറ്റ് തട്ടിപ്പുകാർ കാലിയാക്കാൻ സാധ്യതയുണ്ട്.
വാലന്റൈന്‍സ് തട്ടിപ്പുകൾ, അവയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന് നോക്കാം. വാലന്റൈന്‍സ് ഡേയ്ക്ക് മുൻപ് സോഷ്യൽ മീഡിയയിലൊക്കെ ലിമിറ്റഡ് ഓഫർ പറഞ്ഞ് ഒരുപാട് പരസ്യങ്ങൾ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.
എപ്പോഴും വിശ്വസനീയമായ വെബ്സൈറ്റുകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങുക. വെബ്സൈറ്റിന്റെ പേര്, റിവ്യൂകൾ, URL എന്നിവയൊക്കെ ശ്രദ്ധിച്ചുനോക്കണം.
വലിയ വിലക്കുറവ് കണ്ട ഉടനെ ചാടിവീണ് പണമടയ്ക്കരുത്.
പല തട്ടിപ്പുകാരും വ്യാജ പ്രൊഫൈലുണ്ടാക്കി ഡേറ്റിംഗ് ആപ്പുകളിൽ സൗഹൃദം സ്ഥാപിക്കും. കുറച്ചുദിവസം സംസാരിച്ച് വിശ്വാസം നേടിയ ശേഷം, പെട്ടെന്നൊരു ആവശ്യം പറഞ്ഞ് പണം ചോദിക്കാൻ തുടങ്ങും.
ഇത്തരം കാര്യങ്ങളിൽ ജാഗ്രത വേണം. നിങ്ങളുടെ പേരിൽ ഒരു സമ്മാനം വന്നിട്ടുണ്ടെന്നും അത് ഡെലിവറി ചെയ്യാൻ OTP പറയണമെന്നും പറഞ്ഞ് ചിലപ്പോൾ കോൾ വരാം.
ഒരു കാരണവശാലും OTP, CVV, അല്ലെങ്കിൽ ബാങ്ക് വിവരങ്ങൾ ആരുമായും പങ്കുവെക്കരുത്. പണം അയച്ചുതരാം എന്ന് പറഞ്ഞ് തട്ടിപ്പുകാർ നിങ്ങൾക്ക് ഒരു ക്യുആർ കോഡ് അയച്ചുതരും.
എന്നിട്ട് അത് സ്കാന്‍ ചെയ്യാൻ ആവശ്യപ്പെടും. എന്നാൽ ക്യുആർ കോഡ് സ്കാൻ ചെയ്താൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം അങ്ങോട്ട് പോവുകയാണ് ചെയ്യുക, ഇങ്ങോട്ട് വരില്ല.
നിങ്ങൾ ‘വാലന്റൈന്‍ സ്പെഷ്യൽ ലക്കി വിന്നർ’ ആയി തിരഞ്ഞെടുക്കപ്പെട്ടു എന്ന് പറഞ്ഞ് ഫോണിലോ ഇമെയിലിലോ വാട്സ്ആപ്പിലോ സന്ദേശം വരാം. നിങ്ങൾക്കൊരു സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് കിട്ടാനായി ചെറിയൊരു പ്രോസസ്സിംഗ് ഫീസ് അടയ്ക്കണമെന്നുമായിരിക്കും ആ സന്ദേശത്തിലെ ആവശ്യം.
ഇത് നൂറുശതമാനം തട്ടിപ്പാണ് എന്നറിയുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

