കീഴൂർ ∙ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ചരിത്ര സ്മാരകമായ ചന്ദ്രഗിരിക്കോട്ടയുടെ സമീപത്തുനിന്ന് കുന്നിടിച്ചു മണ്ണെടുത്തത് കോട്ടയുടെ സുരക്ഷിതത്വത്തിനു ഭീഷണിയാണെന്ന് റവന്യു അധികൃതർ റിപ്പോർട്ട് നൽകി. മണ്ണ് നീക്കം ചെയ്യരുതെന്നാവശ്യപ്പെട്ട് സമീപത്തെ വീട്ടുടമയ്ക്ക് നോട്ടിസ് നൽകി. വീട്ടുടമയെ തെറ്റിദ്ധരിപ്പിച്ച് മണൽക്കടത്ത് സംഘമാണ് ഇവിടെനിന്ന് രാത്രി കുന്നിടിച്ചു വൻതോതിൽ മണ്ണു കടത്തിയതെന്നാണ് അധികൃതരും നാട്ടുകാരും ആവർത്തിക്കുന്നത്.
വർഷങ്ങളായി കോട്ട
പരിസരത്തു നിന്ന് മണ്ണിടിച്ചു കടത്തൽ തുടരുന്നുണ്ട്. 20 വർഷം മുൻപ് കോട്ടയുടെ മറ്റൊരു വശത്ത് കോട്ട
സ്ഥലത്തിന് 10 മീറ്ററിനുള്ളിൽ കുന്നിടിച്ചു വീട് നിർമിച്ചിരുന്നു. കോട്ട
സംരക്ഷണത്തിന് ശക്തമായ നടപടിയെടുക്കാനും ഇവിടെ തുടർന്നുവരുന്ന നിയമലംഘനം തടയാനും അധികൃതർക്ക് കഴിയുന്നില്ലെന്നു മാത്രമല്ല പൊതുസംഘടനകളും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കോട്ട
സംരക്ഷണത്തിന് അധികൃതരും പൊതുസംഘടനകളും പ്രാധാന്യം നൽകുന്നതിന് മുന്നോട്ടുവരുന്നില്ല. കോട്ടയുടെ പരിധിക്ക് 4– 5 മീറ്റർ വിട്ട് കഴിഞ്ഞ ദിവസങ്ങളിൽ വൻതോതിൽ കുന്നിടിച്ചു മണ്ണുകടത്തിയത് അധികൃതരുടെയും പൊതുസംഘടനകളുടെയും നിസ്സഹായാവസ്ഥയാണു വെളിപ്പെടുത്തുന്നത്.
നിയമം ഇങ്ങനെ
പുരാവസ്തു ചരിത്ര സ്മാരകത്തിന്റെ പരിസരത്തു നിന്നു 100 മീറ്റർ വരെ നിരോധിത മേഖലയാണ്.
ഈ 100 മീറ്റർ പരിധിക്കുള്ളിൽ പുതിയ നിർമാണം, ഖനനം, മാറ്റം വരുത്തൽ എന്നിവ പാടില്ല. ഇതിന്റെ അടുത്തു വരുന്ന 200 മീറ്റർ നിയന്ത്രിത മേഖല ആണ്. ഇവിടെ നിർമാണം ചെയ്യാൻ ബന്ധപ്പെട്ട
വകുപ്പിന്റെ അനുമതി വാങ്ങണം. എന്നാൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാത്തതും അറിയിക്കാത്തതും അധികൃതർ ഇത് പാലിക്കാൻ ജാഗ്രത കാണിക്കാത്തതുമാണ് ചന്ദ്രഗിരി കോട്ട
പരിസരത്തിന് 4– 5 മീറ്റർ വരെ അടുത്തു പോലും കുന്നിടിച്ചു മണ്ണു കടത്തുന്ന സ്ഥിതി ഉണ്ടാവുന്നതെന്നാണ് നിലവിലുള്ള ആരോപണം.
കോട്ട നടത്തിപ്പ്
ചന്ദ്രഗിരിക്കോട്ട
3 വർഷത്തെ നടത്തിപ്പിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു വിട്ടുകൊടുക്കാനുള്ള സംസ്ഥാന പുരാവസ്തു വകുപ്പിന്റെ തീരുമാനം നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോട്ടയെ വെഡ്ഡിങ് ഡെസ്റ്റിനേഷനായി മാറ്റുക, വിവിധ വിനോദ പരിപാടികൾ സംഘടിപ്പിക്കുക, രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കോട്ട
സന്ദർശനം അനുവദിച്ച് സന്ദർശകർക്കു 20 രൂപ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതോടെ കോട്ടയും പരിസരവും പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

