സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇറക്കം. ഇന്ന് ഗ്രാമിന് 25 രൂപ കുറഞ്ഞ സ്വർണവില 14,530 രൂപയിലെത്തി.
പവന് 200 രൂപ കുറഞ്ഞ് 1,16,240 രൂപയിലുമെത്തി. രാജ്യാന്തര വിലയിലുണ്ടായ മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്.
കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 12,010 രൂപയിലെത്തി.
വെള്ളിവില ഗ്രാമിന് 290 രൂപയിലാണ്. ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11,940 രൂപയിലും വിൽക്കുന്നുണ്ട്.
ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്ത് ശതമാനം പണിക്കൂലി കണക്കാക്കിയാൽ കേരളത്തിൽ 1,31,750 രൂപയെങ്കിലും നൽകേണ്ടി വരും.
മൂന്ന് ശതമാനം ജിഎസ്ടി, ഹോൾമാർക്കിങ് ചാർജായി 45 രൂപ, അതിന് 18 ശതമാനം ജിഎസ്ടി എന്നിവയും ബാധകമാണ്. ഇവയെല്ലാം ചേർന്നുള്ള വിലയാണ് മുകളിൽ നൽകിയിരിക്കുന്നത്.
ഡിസംബറിലെ ചില്ലറ വിൽപന കണക്കുകൾ പുറത്തുവിട്ടതോടെ യുഎസിൽ ഇക്കൊല്ലം ഒന്നിലധികം തവണ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ശക്തമായി.
ഇതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില ഉയർന്നു. തുടക്കത്തിൽ ഔണ്‍സിന് 5,054 ഡോളർ വരെ കയറിയ സ്വർണവില ലാഭമെടുപ്പിനെ തുടർന്ന് ഇടിഞ്ഞിരുന്നു.
5,007 ഡോളറിലേക്ക് താഴ്ന്നെങ്കിലും ഡിമാൻഡ് നിലനിൽക്കുന്നത് വില വീണ്ടും ഉയർത്തി.
നിലവിൽ നേട്ടത്തിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. ഈ ട്രെൻഡ് തുടർന്നാൽ വില ഇനിയും ഉയരാനാണ് സാധ്യത.
അങ്ങനെയെങ്കിൽ കേരളത്തിൽ വീണ്ടും വിലമാറുമെന്നും വിദഗ്ധര്‍ പറയുന്നു. യുഎസ് ട്രഷറി ബോണ്ടുകളിൽ നിന്നുള്ള വരുമാനം കുറഞ്ഞതും സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടിയിട്ടുണ്ട്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

