ബംഗ്ലദേശ് – യുഎസ് വ്യാപാര കരാർ ഇന്ത്യയ്ക്ക് ഇരട്ടി തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ്. ഇന്ത്യയിൽ നിന്നുള്ള തുണിത്തരങ്ങൾക്ക് 18 ശതമാനമാണ് യുഎസ് തീരുവ ചുമത്തുന്നത്.
ബംഗ്ലദേശിന് 19 ശതമാനവും. എന്നാൽ ബംഗ്ലദേശിലെ ചില തുണിത്തരങ്ങൾക്ക് തീരുവ രഹിത കയറ്റുമതി സാധ്യമാക്കുമെന്ന വ്യവസ്ഥ ഇന്ത്യ – യുഎസ് കരാറിൽ ഇല്ല.
അതായത് ബംഗ്ലദേശിൽ നിർമിക്കുന്ന തുണിത്തരങ്ങള്‍ തീരുവ രഹിതമായി യുഎസിലെത്തും.
ഇന്ത്യൻ കോട്ടണിന്റെ പ്രധാന വാങ്ങലുകാരാണ് നിലവിൽ ബംഗ്ലദേശ്. എന്നാൽ തീരുവ രഹിത കയറ്റുമതി ഉറപ്പാക്കുന്നതിന് വേണ്ടി ബംഗ്ലദേശ് ഇനിമുതൽ അമേരിക്കയില്‍ നിന്ന് കോട്ടൺ വാങ്ങാൻ നിർബന്ധിതരാകും.
തുണിത്തരങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയുമായി മത്സരിക്കുന്ന രാജ്യമാണ് ബംഗ്ലദേശെന്ന് കൂടി ഓർക്കണം. പുതിയ മാറ്റം ഇന്ത്യയ്ക്ക് ഇരട്ടി പ്രഹരമാകും.
ഇന്ത്യൻ കോട്ടൺ കർഷകരെയും നെയ്ത്തുകാരെയും പ്രതികൂലമായി ബാധിക്കുന്ന നീക്കമാണിത്. കൂടാതെ ഇന്ത്യൻ വസ്ത്ര കമ്പനികൾക്ക് യുഎസിലേക്കുള്ള കയറ്റുമതി സാധ്യതകളും കുറയും.
തിരുപൂർ, സൂറത്ത്, പാനിപത്ത് തുടങ്ങിയ രാജ്യത്തിന്റെ ടെക്സ്റ്റൈൽ ഹബ്ബുകളെല്ലാം പ്രതിസന്ധിയിലാകും. കരാർ ഇന്ത്യയിലെ ടെക്സ്റ്റൈൽ വ്യവസായത്തെ നശിപ്പിക്കുമെന്നും ലക്ഷണക്കിന് തൊഴിലാളികളുടെ ജീവിതം ദുസഹമാക്കുമെന്നും കോൺഗ്രസ് ആരോപിച്ചു.
യുഎസ് – ബംഗ്ലദേശ് ഡീൽ
ബംഗ്ലദേശിൽ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 20 ശതമാനമാണ് തീരുവ ചുമത്തിയിരുന്നത്.
എന്നാൽ ഇന്ത്യ – യുഎസ് വ്യാപാര കരാർ അനുസരിച്ച് 18 ശതമാനമാണ് തീരുവ. ഇതോടെ ബംഗ്ലദേശ് യുഎസിനെ സമീപിച്ച് തീരുവ 19 ശതമാനമാക്കി കുറപ്പിച്ചു.
അടുത്ത ദിവസങ്ങളിൽ ബംഗ്ലദേശിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നീക്കം. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

