കോഴിക്കോട്∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നായകനും പി.കെ.കുഞ്ഞാലിക്കുട്ടി ഉപനായകനുമായി നടത്തുന്ന യുഡിഎഫ് പുതുയുഗ യാത്ര 11, 12 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. യാത്രയ്ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. 11ന് രാവിലെ 10നു ജില്ലാ അതിർത്തിയായ തൊട്ടിൽപാലത്ത് ജാഥയെ യുഡിഎഫ് നേതാക്കൾ സ്വീകരിക്കും.
തുടർന്നു കുറ്റ്യാടി ടൗണിലെ സ്വീകരണ പരിപാടി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 11നു നാദാപുരത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, ഉച്ചയ്ക്ക് 2നു വടകരയിൽ ഷാഫി പറമ്പിൽ, വൈകിട്ടു 3നു പേരാമ്പ്ര ടൗണിൽ കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫ്, വൈകിട്ട് 4നു കൊയിലാണ്ടിയിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, വൈകിട്ട് 5നു ബാലുശ്ശേരിയിൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.
12ന് രാവിലെ 11നു തിരുവമ്പാടിയിൽ ആരംഭിക്കുന്ന ജാഥ എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്യും.
12നു കുന്നമംഗലത്തു ടി.സിദ്ദിഖ് എംഎൽഎയും 2.30നു കൊടുവള്ളിയിൽ എം.കെ.മുനീർ എംഎൽഎയും 4ന് എലത്തൂരിൽ സിഎംപി നേതാവ് സി.പി.ജോണും ഉദ്ഘാടനം ചെയ്യും.12നു വൈകിട്ട് 5ന് കോഴിക്കോട് മുതലക്കുളം മൈതാനത്തു നടക്കുന്ന സമാപന സമ്മേളനം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
‘കള്ളനും കപ്പിത്താനും’ നാടകവുമായി കെപിസിസി സംസ്കാര സാഹിതി
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചാരണാർഥം കെപിസിസി സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ നടത്തിയ കലാജാഥ ശ്രദ്ധേയമായി. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള പത്തിലധികം നാടക കലാകാരന്മാരാണു കലാവതരണത്തിൽ വേഷമിടുന്നത്.
10 വർഷത്തെ എൽഡിഎഫ് ഭരണത്തിലെ പോരായ്മകൾ അക്കമിട്ട് നിരത്തുന്നതാണു കള്ളനും കപ്പിത്താനും എന്ന നാടകത്തിന്റെ ഇതിവൃത്തം. സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ സി.ആർ.മഹേഷിന്റെതാണ് ആശയം.
സാഹിതി സംസ്ഥാന ഉപാധ്യക്ഷനും ഫോക്ലോർ അക്കാദമി മുൻ സെക്രട്ടറിയുമായ എം.പ്രദീപ്കുമാർ പയ്യന്നൂരാണ് ആവിഷ്കാരം നിർവഹിച്ചത്.
കലാജാഥയുടെ ജില്ലാതല ഉദ്ഘാടനം സംസ്കാര സാഹിതി ജില്ലാ ചെയർമാൻ കാവിൽ പി.മാധവൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ പി.പി.ദിനേശൻ അധ്യക്ഷത വഹിച്ചു.
പ്രമോദ് കക്കട്ടിൽ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പ്രതീഷ് കോട്ടപ്പള്ളി, ശ്രീജേഷ് ഊരത്ത്, പി.കെ.സുരേഷ്, സുരേഷ് പാർവതിപുരം, എസ്.ജെ.സജീവ് കുമാർ, എ.കെ.റഷീദ്, സി.കെ.രാമചന്ദ്രൻ, രാഹുൽ ചാലിൽ, കെ.പി.മജീദ്, നൗഷാദ് കോവില്ലത്ത്, സിദ്ധാർഥ് നരിക്കൂട്ടുംചാൽ, പി.കെ.ഷമീർ, കെ.മൊയ്തു എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

