ഓച്ചിറ∙ ക്ലാപ്പനയിലെ മണ്ണിൽ വിരുന്നു വന്നു നൂറ് മേനി വിളവുമായി വിദേശി ആയിരം കണ്ണി വാഴ. ആനയുടെ തുമ്പിക്കൈ പോലെ കുലച്ചു നിൽക്കുന്ന വാഴ ഏവരുടെയും ശ്രദ്ധ ആകർഷിക്കും.
ഒട്ടേറെ വിദേശ ഇനം അപൂർവ ഇനം ഫല വൃക്ഷങ്ങൾ സംരക്ഷിക്കുന്ന എം.എസ്എം കോളജിലെ മുൻ മലയാള വിഭാഗം മേധാവി പ്രഫ. ഡോ.പി.പത്മകുമാറിന്റെ ക്ലാപ്പന വരവിളയിലെ തച്ചൻകാട്ടിലെ പുരേടത്തിലാണു ഇന്നലെ ആയിരം കണ്ണി വാഴ കുലച്ചു നിൽക്കുന്നത്.
വളരെ കാലത്തെ അന്വേഷണത്തിനു ശേഷം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ മുൻ ഉദ്യോഗസ്ഥനും പ്രകൃതി സംരക്ഷകനുമായ അശോകൻ ആണു തൃശൂർ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ നിന്നു വാഴയുടെ തൈ പത്മകുമാറിന് എത്തിത്.
തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കാണുന്ന വാഴ കൂടുതലും ഇന്തൊനീഷ്യയിലാണു കാണുന്നത്. ഗവേഷണത്തിന്റെ ഭാഗമായി അടുത്ത കാലത്താണു നാട്ടിൽ ആയിരം കണ്ണി എത്തിയത്.
നാല് മീറ്റർ ഉയരമുള്ള വാഴയിൽ മൂന്നു മീറ്റർ വരെ നീളമുള്ള കുലകളുണ്ടാകും. ചിലപ്പോൾ കുല താഴേക്കു വളർന്ന് മണ്ണിൽ തൊടും.
സുന്ദരിപ്പൂവൻ, കോമള വാഴ എന്നീ പേരുകളുള്ള ആയിരം കണ്ണി ‘മ്യൂസേസി’ (musaceae) എന്ന വർഗമാണ്. ഇതിനു ഇന്തൊനീഷ്യനിൽ ‘പിസാങ് രാജാ സെരിബു’ എന്ന പേരിലാണു അറിയപ്പെടുന്നത്.
ഒൻപത് മാസം മുൻപ് ക്ലാപ്പനയിലെത്തിയ ആയിരം കണ്ണിയെ പ്രത്യേക പരിചരണത്തോടെയാണു വളർത്തിയത്.
ഇത് അലങ്കാരങ്ങൾക്കും അപൂർവ ഇനം എന്ന നിലയിലുമാണു വളർത്തുന്നത്. ചെറിയ പഴങ്ങൾക്ക് നല്ല മധുരമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

