കോഴിക്കോട് ∙ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കെഎസ്ആർടിസിയെ പുനഃസൃഷ്ടിക്കുമെന്ന് കെഎസ്ടി വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.വിൻസെന്റ് എംഎൽഎ. വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലാവധി കഴിഞ്ഞു നിൽക്കുന്ന ബസുകളുമായി തകർച്ചയിൽ നിൽക്കുന്ന കെഎസ്ആർടിസിയെ രക്ഷിക്കും. ഈ സർക്കാർ വന്നശേഷം ജോലി ഭാരം കൂട്ടി കെഎസ്ആർടിസി തൊഴിലാളികളെ ഇഞ്ചിഞ്ചായി കൊല്ലുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് സുധീന്ദ്ര ബാബു അധ്യക്ഷനായി.
സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഡി.അജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ടി.കെ.നൗഷാദ്, ജിജേഷ് കുമാർ, എം.പ്രകാശൻ, എൻ.കെ.പ്രവീൺ കുമാർ, സി.എം.
സഹദാത്ത്, രതേഷ് കുമാർ, സബ്ജു, സുരാജ്, നസീർ, ലിനിത്, ജോസഫ് കുര്യൻ, മനോജ്, രാജീവൻ തുടങ്ങിയവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

