
ജോയ് മൂവീ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗത സംവിധായകൻ ആനന്ദ് ഏകർഷി ഒരുക്കിയ “ആട്ടം” ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിലേക്ക് (ഐ.എഫ്.എഫ്.എൽ. എ) തിരഞ്ഞെടുക്കപ്പെട്ടു. ശക്തമായ പ്രമേയത്തെ സാന്ദർഭികമായി ചുരുളഴിച്ച് കൊണ്ടുവരുന്ന രീതിയിൽ നിർമിച്ചിട്ടുള്ള ചിത്രം, ചേംബർ ഡ്രാമ വിഭാഗത്തിൽപ്പെടുന്നതാണ്. പതിയെ വെളിവാകുന്ന സസ്പെൻസുകളാണ് ചിത്രത്തിന്റെ പ്രത്യേകത.
നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഫിലിം ബസാർ ജൂറി അന്താരാഷ്ട്ര ഡലിഗേറ്റുകൾക്കായി തെരെഞ്ഞെടുത്ത ഇരുപത് ചിത്രങ്ങളുടെ പട്ടികയിൽ “ആട്ട”വും ഇടംപിടിച്ചതോടെയാണ് ചിത്രം കൂടുതൽ ശ്രദ്ധ നേടിയത്. സെറിൻ ശിഹാബ്, വിനയ് ഫോർട്ട്, കലാഭവൻ ഷാജോൺ, നന്ദൻ ഉണ്ണി എന്നിവരോടൊപ്പം ഒൻപത് പുതുമുഖങ്ങളുമായാണ് “ആട്ടം” വരുന്നത്. ഡോ. അജിത് ജോയ് ആണ് നിർമാണം. അനുരുദ്ധ് അനീഷ് ക്യാമറയും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.
രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈൻ. ബേസിൽ സി. ജെയാണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും തയ്യാറാക്കിയിട്ടുള്ളത്. ചിത്രത്തിന് അനുയോജ്യമായ രീതിയിൽ ശബ്ദമിശ്രണം നിർവഹിച്ചിട്ടുള്ളത് ജിക്കു എം. ജോഷിയും വിപിൻ നായരും ചേർന്നാണ്. ശ്രീക് വാര്യരാണ് കളർ ഗ്രേഡിംഗ്.
ചിത്രത്തിന്റെ പബ്ലിസിറ്റി ഡിസൈനുകൾ യെല്ലോടൂത്ത്സ് ആണ് നിർവഹിച്ചിട്ടുള്ളത്. ബിച്ചുവാണ് അസോസിയേറ്റ് ഡയറക്ടർ. നിശ്ചല ഛായാഗ്രഹണം രാഹുൽ എം. സത്യൻ. ഷഹീൻ താഹയുടെ ചിത്രങ്ങളാണ് പോസ്റ്ററുകൾ. അനൂപ് രാജ് എം. ആണ് ഫിനാൻസ് കൺട്രോളർ. സ്റ്റോറീസ് സോഷ്യലിനു വേണ്ടി സംഗീത ജനചന്ദ്രൻ മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻ എന്നിവ നിർവഹിക്കുന്നത്. ജോയ് മൂവീസ് പ്രൊഡക്ഷൻ വിതരണം ചെയ്യുന്ന ചിത്രം നവംബറിൽ തിയേറ്ററുകളിൽ എത്തും.
Content Highlights: anand ekarshi movie attam selected in indian film festival of los angeles
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]