ഇന്ത്യ–യുഎസ് വ്യാപാര കരാറിന് രൂപരേഖയായി. 50,000 കോടി ഡോളറിന്റെ (ഏകദേശം 45.28 ലക്ഷം കോടി രൂപ) ഉൽപന്നങ്ങൾ യുഎസിൽ നിന്ന് ഇന്ത്യ വാങ്ങുമെന്ന് ഇരുരാജ്യങ്ങളുടെയും പ്രസ്താവന. പരസ്പരം തീരുവ കുറയ്ക്കാനും സാമ്പത്തിക സഹകരണം വർധിപിക്കാനും ലക്ഷ്യമിട്ടാണ് നീക്കം.
എന്നാൽ കരാർ യാഥാർത്ഥ്യത്തിലാവാൻ ഇനിയും ചർച്ചകള്‍ വേണ്ടി വരും. തിങ്കളാഴ്ച പ്രഖ്യാപിച്ച കരാറിന്റെ കൂടുതൽ വിവരങ്ങളും പുറത്തുവന്നു.
ഇന്ത്യക്ക് മേൽ ചുമത്തിയിരുന്ന 25 ശതമാനം പകരത്തീരുവ 18 ശതമാനമാക്കി കുറച്ചു. റഷ്യൻ എണ്ണ വാങ്ങുന്നതിൽ ചുമത്തിയിരുന്ന 25 ശതമാനം അധിക തീരുവ റദ്ദാക്കി.
വാങ്ങൽ പുനരാരംഭിച്ചാൽ വീണ്ടും തീരുവ ചുമത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.
അഞ്ചുവർഷത്തിനുള്ളിലാണ് 50,000 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ വാങ്ങേണ്ടത്. ക്രൂഡ് ഓയിൽ, പ്രകൃതി വാകതം, കൽക്കരി, വിമാനങ്ങൾ, വിമാനഭാഗങ്ങൾ തുടങ്ങിയവയാണ് വാങ്ങേണ്ടത്.
എഐ മേഖലയിലും ഡേറ്റ സെന്ററുകളിലും ഉപയോഗിക്കേണ്ട ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റുകളും വാങ്ങേണ്ടവയുടെ പട്ടികയിലുണ്ട്.
ഈ നിബന്ധന വിവാദമാകാൻ സാധ്യതയുണ്ട്. യുഎസിന്റെ എല്ലാ വ്യാവസായിക ഉൽപന്നങ്ങളുടെയും തീരുവ ഇന്ത്യ കുറയ്ക്കുകയോ പൂർണമായും ഇല്ലാതാക്കുകയോ വേണം. കൂടാതെ ചില കാർഷിക – ഭക്ഷ്യ ഉൽപന്നങ്ങൾക്കും ഇത്തരത്തിൽ കുറഞ്ഞ തീരുവ ലഭിക്കും.
അതേസമയം, ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്ക 18 ശതമാനം പകരത്തീരുവ ഈടാക്കും.
തുണിത്തരങ്ങൾ, തുകൽ, പാദരക്ഷകൾ, റബർ, ഓർഗാനിക് കെമിക്കലുകൾ, കരകൗശല ഉൽപന്നങ്ങൾ, ചില യന്ത്രങ്ങൾ എന്നിവയ്ക്കാണ് തീരുവ. ഔഷധ മേഖലയ്ക്ക് നൽകിയിരുന്ന ഇളവ് ഇനിയും തുടരും.
ഇന്ത്യയിൽ നിന്ന് 10 ബില്യൻ ഡോളറിന്റെ മരുന്നുകൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
30 ലക്ഷം കോടി ഡോളർ അവസരം
ഇന്ത്യ–യുഎസ് വ്യാപാര കരാർ 30 ലക്ഷം കോടി ഡോളറിന്റെ ബിസിനസ് അവസരമാണ് ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് തുറക്കപ്പെടുന്നതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. കർഷകർ, മത്സ്യബന്ധന തൊഴിലാളികൾ, സൂക്ഷ്മ – ചെറുകിട
സംരംഭകർ എന്നിവർക്ക് കരാർ നേട്ടമാകും. ഇക്കൊല്ലം മാർച്ചോടെ കരാറിൽ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വിപണികൾ നേട്ടത്തിൽ
വെള്ളിയാഴ്ച ഇന്ത്യൻ വിപണി സൂചികകളും നേട്ടത്തിലാണ് അവസാനിച്ചത്.
ചില ഹെവിവെയ്റ്റ് ഓഹരികളിൽ വാങ്ങൽ ശക്തമായതാണ് നിർണായകമായത്. പലിശ നിരക്ക് മാറ്റമില്ലാതെ തുടരാൻ ആർബിഐ തീരുമാനിച്ചതും നിക്ഷേപകരെ സ്വാധീനിച്ചു.
ഇന്ത്യ യുഎസ് വ്യാപാര കരാറിൽ ഇടക്കാല ഉത്തരവ് വരുമെന്ന റിപ്പോർട്ടുകളും അവസാന മണിക്കൂറിൽ വിപണിയെ നഷ്ടത്തിൽ നിന്ന് രക്ഷിച്ചു. ഇന്നും നാളെയും വിപണി അവധിയിലാണ്.
യുഎസ് വിപണിക്ക് മികച്ച ദിനം
മികച്ച നേട്ടത്തോടെയാണ് അമേരിക്കൻ വിപണി ഈ ആഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
ഡോ 2.47 ശതമാനവും എസ് ആൻഡ് പി 1.97 ശതമാനവും നാസ്ഡാക് 2.18 ശതമാനവും കുതിച്ചു. ഡോ ജോൺസ് സൂചിക ഇതാദ്യമായി 50,000ന് മുകളിലെത്തി.
സൂചികകൾ കഴിഞ്ഞ വർഷം മേയ്ക്ക് ശേഷമുള്ള ഏറ്റവും മികച്ച നേട്ടമാണ് കുറിച്ചത്. ടെക് മേഖലയിലെ വ്യാപക വിൽപന സമ്മർദം മറികടക്കാൻ ആയതാണ് വിപണിക്ക് നേട്ടമായത്.
യൂറോപിലും വിപണി പച്ചകത്തി.
പല കമ്പനികളുടെയും പാദ ഫലങ്ങള്‍ പുറത്തുവന്നതാണ് നേട്ടമായത്. ഏഷ്യൻ വിപണികളിൽ നിക്കെയ് 0.81 ശതമാനം ലാഭത്തിലായെങ്കിലും ഹോങ് കോങ്, ഷാൻഹായ് സൂചികകൾ ഇടിഞ്ഞു.
രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 5,000 ഡോളറിന് താഴെയാണ്.
ഇന്നലെ 98 ഡോളറിന്റെ നേട്ടത്തോടെ 4,996 ഡോളറിലായിരുന്നു ക്ലോസിങ്. 4,657 വരെ താഴ്ന്ന ശേഷമായിരുന്നു കയറ്റം.
സംസ്ഥാനത്ത് ഇന്നലെ രാവിലെ വില കുറഞ്ഞെങ്കിലും ഉച്ചയോടെ കൂടിയിരുന്നു. ഗ്രാമിന് 14,090 രൂപയാണ് ഇന്നലത്തെ വില.
ഇന്ന് വില വർധിക്കാനാണ് സാധ്യത.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

