
ഓണം ബമ്പറിന്റെ 25 കോടിയുടെ ഭാഗ്യശാലി ആരാണെന്ന് ഇന്നറിയാം. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്.
ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഓണം ബബര് നറുക്കെടുപ്പ് നടത്തും. മന്ത്രി ആന്റണി രാജുവും പരിപാടിയില്‍ പങ്കെടുക്കും.
സര്‍വകാല റെക്കോര്‍ഡുകള്‍ മറികടന്നാണ് ഇത്തവണത്തെ ലോട്ടറി വില്പന നടന്നത്. 74.5 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്.
കഴിഞ്ഞവര്‍ഷം 66.5ലക്ഷം ലോട്ടറികളാണ് വിറ്റുപോയിരുന്നത്. ഇത്തവണ 80 ലക്ഷം ലോട്ടറിയാണ് നാലു ഘട്ടങ്ങളിലായി ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ചത്.
ഇന്ന് രാവിലെ 10 മണിവരെ ഏജന്റുമാര്‍ക്ക് ജില്ലാ ലോട്ടറി ഓഫീസില്‍ നിന്നും ലോട്ടറികള്‍ വാങ്ങിക്കാം. മെയിന്‍ – സബ്ഏജന്‍സികളെല്ലാം രാവിലെ 8 മണിക്ക് ഓഫീസുകള്‍ തുറക്കണമെന്ന് ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇത്തവണ ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്.
500 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇക്കുറി 5,34,670 പേരെയാണ് ഓണം ബമ്പറിന്റെ വിവിധ സമ്മാനങ്ങള്‍ കാത്തിരിക്കുന്നത്.
ഇത്തവണയും ഒന്നാം സമ്മാനം 25 കോടി രൂപയാണെങ്കിലും ഈ വര്‍ഷം ഒരുപാട് കോടീശ്വന്മാര്‍ ഉണ്ടാകും. രണ്ടും മൂന്നും സമ്മാനങ്ങള്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ ആകര്‍ഷകമാക്കിയാണ് ഇത്തവണത്തെ ഓണം ബമ്പര്‍ എത്തുന്നത്.
രണ്ടാം സമ്മാനമായ ഒരു കോടി രൂപ ഈ വര്‍ഷം 20 പേര്‍ക്കാണ് ലഭിക്കുന്നത്.
കഴിഞ്ഞതവണ അഞ്ചു കോടി രൂപയായിരുന്നു രണ്ടാം സമ്മാനം. ഇത് ഒരാള്‍ക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ.
മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്കാണ് ഇക്കുറി നല്‍കുക. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്ക്, അഞ്ചാം സമ്മാനം 2 ലക്ഷം വീതം പത്തു പേര്‍ക്ക് എന്നിവയ്ക്ക് പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും ഭാഗ്യവാന്മാരെ കാത്തിരിക്കുന്നുണ്ട്.
The post കോടീശ്വരനെ ഇന്നറിയാം; ഓണം ബംബര്‍ നറുക്കെടുപ്പ് ഇന്ന് appeared first on Malayoravarthakal. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]