കൊച്ചി ∙ രാജ്യത്തെ ജിഡിപി വളർച്ച 7.4 ശതമാനമാണെന്നു കേന്ദ്ര സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും യഥാർഥത്തിൽ 4.5 ശതമാനമായി ചുരുങ്ങുമെന്ന് മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്. മലയാള മനോരമയുടെ 27-ാം ബജറ്റ് പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നോമിനൽ ജിഡിപി 8 ശതമാനമാണ്. അതിൽ നിന്നു പണപ്പെരുപ്പത്തോതു കുറയ്ക്കുമ്പോഴാണു റിയൽ ജിഡിപി ലഭിക്കുന്നത്.
പണപ്പെരുപ്പം വെറും 0.5 – 0.6% മാത്രമാണെന്നു കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത് ആർക്കെങ്കിലും വിശ്വസിക്കാനാകുമോ? അതിലേറെയുണ്ടെന്ന് ഉറപ്പാണ്.
യഥാർഥത്തിൽ 3.5 ശതമാനമെങ്കിലും ഉണ്ടെന്നു കരുതാം. അങ്ങനെ വരുമ്പോൾ 4.5 ശതമാനമാണു യഥാർഥ ജിഡിപി.
ഇനി, ഡോളറുമായി തട്ടിച്ചു ജിഡിപി കണക്കു കൂട്ടിയാൽ ഇന്ത്യയുടെ ജിഡിപി വളർച്ച 1.5% മാത്രമേയുണ്ടാകൂ.
യുഎസിന്റെ ജിഡിപി 3 ശതമാനമാണ്. ഏതു മാനദണ്ഡ പ്രകാരം ജിഡിപി കണക്കു കൂട്ടണമെന്ന് ആർക്കും തീരുമാനിക്കാം.
എഐയിലും ഓട്ടമേഷനിലും നിക്ഷേപിക്കാത്ത രാജ്യങ്ങൾക്കു തിരിച്ചടിയുണ്ടാകും. സർക്കാർ സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുക മാത്രമാണു ചെയ്യേണ്ടത്.
സ്വകാര്യ മേഖലയിൽ നിന്നാണ് ‘ഇന്നവേഷൻ’ സംഭവിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചോദ്യോത്തര വേളയിൽ മുൻ ലേബർ കമ്മിഷനർ എം.പി.ജോസഫ്, ക്ലേയ്സിസ് ടെക്നോളജീസ് എംഡി വിനോദ് തരകൻ തുടങ്ങിയവർ ചോദ്യങ്ങളുന്നയിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

