തിരുവനന്തപുരം∙ 2025ൽ കേരളത്തിൽ സൈബർ തട്ടിപ്പിനിരയായ 42,500 പേർക്ക് ആകെ നഷ്ടപ്പെട്ടത് 814 കോടി രൂപ. നിക്ഷേപ , ട്രേഡിങ് തട്ടിപ്പിലൂടെ മാത്രം 413 കോടി നഷ്ടപ്പെട്ടു.
2024ൽ 41,430 പേർ തട്ടിപ്പിനിരയായപ്പോൾ 764 കോടി രൂപ നഷ്ടമായിരുന്നു. 44 കോടി രൂപ വെർച്വൽ അറസ്റ്റ് ഇനത്തിലും തട്ടിയെടുത്തു.
രാജ്യത്ത് ഏറ്റവും കൂടുതൽ പണം ഒരാൾക്ക് നഷ്ടമായതും കേരളത്തിൽ തന്നെ. കൊച്ചി സ്വദേശിയായ വ്യവസായിക്ക് 25 കോടി രൂപ നഷ്ടപ്പെട്ടു.
തൊഴിൽ പരസ്യത്തട്ടിപ്പിൽ കുടുങ്ങിയും മലയാളിക്ക് 105 കോടി രൂപ പോയി.
2025ൽ രാജ്യത്ത് നിന്ന് 20,000 കോടി രൂപയാണ് ഇത്തരത്തിൽ നഷ്ടപ്പെട്ടതെന്നും ചൈനയിലേക്കാണ് ക്രിപ്റ്റോ കറൻസി വഴി കൂടുതൽ പണവും പോയതെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇതിൽ 77% നിക്ഷേപ തട്ടിപ്പിലൂടെയാണ് നഷ്ടമായത് .
ധനമന്ത്രിയുടെയും സെബി മേധാവിയുടെയും വൻകിട കമ്പനി ഉടമകളുടെയും എഐ വിഡിയോ കണ്ടാണ് പലരും വീണുപോയത്.
രാജ്യത്താകമാനം വെർച്വൽ അറസ്റ്റിലൂടെ 2025ൽ 3000 കോടിയാണ് തട്ടിപ്പു സംഘം നേടിയത്. മഹാരാഷ്ട്ര (3200 കോടി), കർണാടക (2400 ), തമിഴ്നാട് (1900) തെലങ്കാന (1300 ) എന്നിവയാണ് രാജ്യത്ത് കഴിഞ്ഞ കൊല്ലം ഏറ്റവും കൂടുതൽ പണം നഷ്ടപ്പെട്ട
സംസ്ഥാനങ്ങൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

