കോഴിക്കോട് ∙ പ്രായപൂർത്തിയാവാത്ത വിദ്യാർഥിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. മലപ്പുറം കക്കാട് സ്വദേശി ബദരിയ ഹൗസിൽ ബഷീർ (50) ആണ് അറസ്റ്റിലായത്.
കോഴിക്കോട് സിറ്റിയിലെ സ്കൂളിൽ 8-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിയെ കോഴിക്കോട് ബീച്ചിൽ വച്ച് പരിചയപ്പെട്ട പ്രതി, പഴയ ബൈക്ക് കാണിച്ചു തരാം എന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോകുകയും ബീച്ചിനു സമീപത്തുള്ള അപ്പാർട്ട്മെന്റിൽ വച്ച് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.
ട്യൂഷൻ ക്ലാസിൽ എത്തിയ കുട്ടി ടീച്ചറോട് ഉപദ്രവിച്ച ആളെ കുറിച്ച് പറയുകയും, ടീച്ചർ രക്ഷിതാക്കളെ വിവരമറിയിക്കുകയും ചെയ്തു.
തുടർന്ന് വിദ്യാർഥിയുടെ പരാതിയിൽ ടൗൺ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കോഴിക്കോട് ബീച്ചിൽ വച്ച് ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജീവൻ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

