നെയ്യാറ്റിൻകര ∙ കാഞ്ഞിരംകുളം ചാവടിയിൽ പട്ടാപ്പകൽ വീടിന്റെ വാതിൽ തുറന്ന് 54 പവൻ സ്വർണാഭരണങ്ങളും 38,000 രൂപയും കവർന്നു. വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ വീടിനു പിന്നിലെ ഷെഡിൽനിന്ന് 23 പവൻ ആഭരണങ്ങൾ കണ്ടെത്തി.
കാഞ്ഞിരംകുളം ചാവടി കുഴിഞ്ഞവിള ജെ.എസ്.ഭവനിൽ സുജിത്തിന്റെ വീട്ടിലായിരുന്നു കവർച്ച.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടുകാർ പള്ളിയിൽ പോയി തിരികെ എത്തുമ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു.
തുടർന്നാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്നു കണ്ടെത്തിയത്. തുടർന്ന് പൊലീസ്, ഡോഗ് സ്ക്വാഡ്, ഫൊറൻസിക് വിദഗ്ധർ തുടങ്ങിയവർ എത്തി പരിശോധന നടത്തി.
ഇന്നലെ നടത്തിയ പരിശോധനയിലാണ് വീടിന്റെ പിന്നിലെ ഷെഡിൽ കവറിൽ പൊതിഞ്ഞനിലയിൽ 23 പവൻ ആഭരണങ്ങൾ കണ്ടെത്തിയത്.
3 പവൻ വീതമുള്ള 4 മാല, ഒരു പവന്റെ 2 മാല, അഞ്ചര പവൻ തൂക്കമുള്ള കയറുപിരി മാല, 20 വളകൾ, 31 മോതിരങ്ങൾ, 3 ബ്രേസ്ലറ്റ്, 4 ജോടി കമ്മലുകൾ എന്നിവ നഷ്ടമായി. 54.38 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്ക്.
പൂട്ടു പൊളിക്കാത്തത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. അതേസമയം അന്വേഷണം നേരായ ദിശയിലാണ് പുരോഗമിക്കുന്നതെന്ന് കാഞ്ഞിരംകുളം എസ്എച്ച്ഒ പറഞ്ഞു.
റെയിൽവേ സ്റ്റേഷനിൽ നിന്ന് സ്വർണം കവർന്നയാൾ പിടിയിൽ
തിരുവനന്തപുരം ∙ റെയിൽവേ സ്റ്റേഷനിൽ നിന്ന് 5 ലക്ഷം രൂപയുടെ സ്വർണം അടങ്ങിയ ബാഗ് മോഷ്ടിച്ച കന്യാകുമാരി ഭൂതപ്പാണ്ടി സ്വദേശി ശ്യാം ക്രിസ്പിൻ (42) പിടിയിലായി.
മുഴുവൻ സ്വർണവും കണ്ടെടുത്തു. ജനുവരി 25ന് പ്ലാറ്റ്ഫോമിൽ കണ്ണൂരിലേക്കുള്ള ട്രെയിൻ കാത്തു നിന്ന തിരുവനന്തപുരം സ്വദേശിനിയുടെ ബാഗ് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
റെയിൽവേ പൊലീസ്, ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗങ്ങൾ സംയുക്തമായി 200 സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നെടുമങ്ങാട് വാണ്ടയിലെ ഒരു സ്ഥാപനത്തിന് പിന്നിൽ സ്വർണം ഒളിപ്പിച്ച ശേഷം തമ്പാനൂരിൽ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

