പാലക്കാട് ∙ പാലക്കാട്, ഇടുക്കി കലക്ടറേറ്റുകളിലും ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിലും ബോംബ് വച്ചിട്ടുണ്ടെന്നു വ്യാജസന്ദേശം. ഇന്നലെ രാവിലെ പത്തോടെയാണു പാലക്കാട് കലക്ടറുടെ ഔദ്യോഗിക ഇമെയിലിൽ ഭീഷണി സന്ദേശമെത്തിയത്.
ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞ വർഷം നാലു തവണ കലക്ടറേറ്റിൽ വ്യാജ ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ഇടുക്കി കലക്ടറുടെ ഓഫിസിലേക്ക് ഇമെയിലിൽ ഭീഷണി സന്ദേശം എത്തിയത്.
ഇതിന്റെ പകർപ്പ് മുട്ടത്തെ ജില്ലാ കോടതിയിലേക്കും അയച്ചിരുന്നു. കലക്ടറേറ്റ്, മുട്ടം കോടതി, ഇടുക്കി ഡാം, മുല്ലപ്പെരിയാർ ഡാം എന്നിവിടങ്ങളിൽ ബോംബ് ഉണ്ടെന്നായിരുന്നു ഭീഷണി.
ബോംബ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ജനുവരി 8നും മുട്ടം കോടതിയിൽ വ്യാജ ബോംബ് സന്ദേശം ലഭിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

